ഐ.പി.സി. ഇടുക്കി (നോർത്ത്) സെന്റർ കൺവൻഷൻ അടിമാലിയിൽ

അടിമാലി: ഐ.പി.സി. ഇടുക്കി (നോർത്ത്) സെന്റർ കൺവൻഷൻ, അടിമാലി വിക്ടറി ഓഡിറ്റോറിയത്തിൽ വച്ച് ഫെബ്രുവരി 15, 16, 17 തീയതികളിൽ നടത്തപ്പെടുന്നു. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ പൊതുയോഗവും, ഞായറാഴ്ച രാവിലെ 9 മുതൽ 1 മണി വരെ സഭായോഗവും നടത്തപ്പെടുന്നു. ഞായറാഴ്ച്ച തിരുവത്താഴ ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്. പ്രശസ്ത ദൈവദാസന്മാരായ പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർ ഷാജു സി. ജോസഫ്, പാസ്റ്റർ രാജു പൂവക്കാല, ഇടുക്കി സെന്റർ ശശ്രൂഷകൻ പാസ്റ്റർ ജോയ് പെരുമ്പാവൂർ എന്നിവർ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കുന്നു. അഡ്വ. ജോൺലി ജോഷ്വയുടെ നേതൃത്വത്തിൽ സെന്റർ ക്വയർ ഗാനശുശ്രൂഷകൾ നയിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like