ലേഖനം:തത്വത്തിൻ മുഖ മുദ്ര ആയ വാതില്‍ !! | പാസ്റ്റർ ഷാജി ആലുവിള

പല സന്ദർഭങ്ങളിലും ഞാന്‍ വാതില്‍ ആകുന്നു എന്ന് യേശുക്രിസ്തു പറഞ്ഞു. യേശു ക്രിസ്തു ആകുന്ന വാതിലിന്‍റെ പ്രത്യേകത അത് ആരും അടക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടക്കുകയും ചെയ്യുന്നു എന്നതാണ്. മാത്രമല്ല ദാവീദിന്‍റെ താക്കോലും അതിനുണ്ട്.
ബാഹ്യ ഇടപെടലുകള്‍ക്കനുസൃതമായി അത് അടയുകയൊ തുറയുകയൊ ചെയ്യുന്നില്ല. യേശുവിന്‍റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ക്കയി മാത്രം അത് അടയുകയും തുറയുകയും ചെയ്യുന്നു. സ്വന്ത ഇഷ്ടപ്രകാരം തുറന്നു കയറാനും, അടച്ചുകളയാനും ആർക്കും സാധ്യമല്ല ഈ വാതിൽ.
സ്വര്‍ഗ്ഗഭൂമികളിലെ സര്‍വ്വ അധികാരവും പ്രാപിച്ചവനായ യേശുവിനെ നിയന്ത്രിക്കാന്‍ ആര്‍ക്കും കഴിയില്ല.
നിയന്ത്രിതാവ് നിയന്ത്രണങ്ങള്‍ക്ക് അധീനനായിരിക്കുന്നു. കാരണം അധികാരത്തിന് അധിപതിയാണ് അദ്ദേഹം. എന്നാൽ അനീതിനിറഞ്ഞ മമോൻമാർ സകലനിയന്ത്രണങ്ങളും കാൽക്കീഴിൽ ആകുവാൻ ശ്രമിക്കുന്നു. ദൈവാലോചനക്കു വിരുദ്ധമായ ഒരു ആലോചനയുടെ മുൻപിലും ഈ വാതിൽ തുറക്കില്ല.
ഭൂതലത്തിൽ തന്‍റെശുശ്രൂഷക്കാലത്ത് ശത്രുക്കള്‍ അവന്‍റെമേല്‍ നിയന്ത്രണത്തിന് പരിശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. ഒരു നിമിഷം പോലും താന്‍ അവര്‍ക്ക് വഴങ്ങിയില്ല. സ്വേച്ഛാധിപതികളായിരുന്ന മതപുരോഹിതന്മാരും അധാർ മ്മികതയുള്ള ഭരണാധികാരികളും യേശുവിനെതിരെ സട കുടഞ്ഞു എഴുനേറ്റു. പക്ഷെ ദൈവപദ്ധതിയുടെ വാതിൽ ആയിരുന്നു ക്രിസ്തു. കീഴടക്കുവാൻ അവർക്ക് സാധിച്ചില്ല. തന്നോടൊപ്പമുളളവരാലും യേശു നിയന്ത്രിക്കപ്പട്ടില്ല. കാനാവിലെ വിവാഹവിരുന്നില്‍ വീഞ്ഞ് ക്ഷാമത്തില്‍ മറിയയുടെ അപേക്ഷ പ്രകാരം അല്ല മറിച്ച് തന്‍റെ നാഴിക വന്നപ്പോള്‍ മാത്രമാണ് വെള്ളം വീഞ്ഞാക്കിയത്.

കാല് കഴുകാന്‍ വന്ന യേശുവിനോട് തന്‍റെ കയ്യും തലയും കൂടെ കഴുകണം എന്ന പത്രോസിന്‍റെ ആഗ്രഹനിവര്‍ത്തീകരണത്തിന് യേശു നിന്നുകൊടുത്തില്ല.

തന്‍റെ ഉപദേശത്തിലും പ്രവര്‍ത്തിയിലും താന്‍ ആരാലും നിയന്ത്രിക്കപ്പെടുന്നവനായിരുന്നില്ല. അതിന് യോഗ്യരായി ആരും ഇല്ല എന്നതാണതിന്‍റെ കാരണം. അഭിഷക്തന്റെ അധികാരത്തെ തിരിച്ചറിയാൻ ഇന്നും പലർക്കും സാധിക്കുന്നില്ല.

post watermark60x60

നമ്മുടെ പ്രാര്‍ത്ഥനയിലൂടെയൊ പ്രവര്‍ത്തിയിലൂടെയൊ യേശുവിനെ നിയന്ത്രിക്കാന്‍ നാം പരിശ്രമിക്കരുത്. ഏത് വിഷയത്തിലും നാം യേശുവിനാല്‍ നിയന്ത്രിക്കപെടേണ്ടവരാണ് എന്ന ഉള്‍ബോധം നമ്മെ ഭരിക്കട്ടെ. നാം ഭരിക്കുന്നവരല്ല ഭരണകർത്താവായ ക്രിസ്തുവിന്റെ കാൽക്കീഴിലെ ശിഷ്യന്മാരാണ്. നാം അറിഞ്ഞുകൊണ്ട് മറ്റുള്ളവർക്ക് ഉപദ്രവകാരികളായി മാറ്റപ്പെട്ടാൽ മുറിയപ്പെടുന്നവന്റെ വേദന അറിയുന്നവൻ കണക്കു തീർക്കുന്ന നാളിൽ കണക്കു ചോദിക്കും ഉറപ്പാണ്. ദൈവാ ലോചനയില്ലാതെ യാതൊന്നിനും യക്‌നിക്കുന്ന യാത്രക്കാരായി ആരും തീരരുത്. മുറിവിൽ എണ്ണ പൂശുന്നവനും ആശ്വാസം പകരുന്നവനും ആയ നല്ല ശമര്യക്കാരന്റെ വഴി ആയിരിക്കട്ടെ നമ്മുടെയും ലക്‌ഷ്യം. നമുക്ക് മുൻപിൽ തുറന്നിട്ടിരിക്കുന്ന വാതിൽ ആർക്കും അടക്കുവാൻ സാധ്യമല്ല, തുറന്ന വാതിലിന്റെ മുമ്പിൽ അടയപ്പെടുന്ന തടസക്കാരായി നിങ്ങൾക്കു മുമ്പിൽ ആരുനിന്നാലും അടയപ്പെട്ട മുറിക്കുള്ളിൽ ഇറങ്ങി വന്ന യേശു നിങ്ങളുടെ അധികാരിയാണ്, അവകാശിയാണ്, വാതിലാണ്. വാതിലിൽ ഞെരുക്കുന്ന തടസ്സങ്ങളെ അറിയുന്നവൻ രക്ഷയുടെ വാതിലും തത്വത്തിൻ മുഖ മുദ്രയും ആക്കുന്നു. തളരാതെ യാത്ര തുടരുക. തുറന്നിട്ടവാതിലിനുള്ളിൽ നമ്മുടെ ജീവിതവും ശരി ആയിരിക്കണം നാം ജീവിച്ചു കാണിക്കുമ്പോൾ ആണ് ജീവന്റെ വാതിൽ ലോകത്തിനായി നാം തുറന്നു കാട്ടുന്നത് .

-ADVERTISEMENT-

-ADVERTISEMENT-

You might also like