ലേഖനം: ദൈവീക പ്രക്രിയകളിലൂടെ പുതുവർഷം | ജെസ്സീ അനീഷ്

ജീവിതചക്രം ഉരുണ്ടു നീങ്ങി പുതുവർഷത്തിലെത്തി … പല ദൈവമക്കളും നവവത്സര ഉടമ്പടികൾ എടുക്കുന്നതിൽ വ്യഗ്രതയുള്ളവരാണ്, പോയ വർഷം പല നഷ്ടങ്ങളും കഷ്ടങ്ങളും ഒക്കെ താണ്ടി കടന്നു.. ഭൗതീക കഷ്ടനഷ്ടങ്ങളേക്കാൾ ആത്മീക നഷ്ടങ്ങളെ ഓർത്താണ് ഒരു ദൈവപൈതലിന് നഷ്ടബോധം ഉണ്ടാകേണ്ടത്.. ഭൗതീകനന്മകൾ നഷ്ടപെടുന്നതിൽ ഒരു ദൈവപൈതൽ ഭാരപ്പെടേണ്ടതില്ല, യഹോവ എന്റെ ഇടയൻ എന്ന ബോധ്യമുണ്ടെങ്കിൽ ഒന്നിനും മുട്ടും വരാതെ നന്മയും കരുണയും ആയുഷ്കാലമൊക്കെയും പിന്തുടരും. നമ്മിലുള്ള ദൈവീക താലന്തുകൾ നാം വിനിയോഗിച്ചുവോ? അതോ നഷ്ടമാക്കിയോ? ഒരു വിചിന്തനം ആത്മമണ്ഡലത്തിലാണ് വേണ്ടത്.. ദൈവവചനം എത്രത്തോളം ഹൃദ്യസ്ഥമാക്കി? എത്രത്തോളം പാലിച്ചു? പ്രാർത്ഥനാജീവിതം എപ്രകാരമായിരുന്നു?മുതലായവ.. ഇവയിലോരോന്നിലും വന്ന അവിശ്വസ്തത ആണ് യഥാർത്ഥ നഷ്ടം.. പലപ്രതികൂലങ്ങൾ ജീവിതയാത്രയിൽ ആഞ്ഞടിച്ചപ്പോൾ നല്ല ഒരു ടൂർ ഗൈഡായി ദൈവം ഉണ്ടായിരുന്നു , എന്നാൽ ആ ഗൈഡിനെ നാം വേണ്ടത് പോലെ പിന്തുടർന്നുവോ? വചനത്തിൽ കൂടെ നമ്മെ ഗൈഡ് ചെയ്തപ്പോൾ നാം ഉൾക്കൊണ്ടുവോ? പുതുവർഷ തീരുമാനങ്ങളെക്കാൾ, ലഭിക്കുന്ന അവസരങ്ങളിൽ എല്ലാം ആത്മീക നഷ്ടങ്ങൾ വരുത്താതെ അവനെ ഉയർത്തും എന്ന് കർത്താവിൽ ഉറക്കുന്നതത്രേ ഉത്തമം. അതാണ് യഥാർത്ഥ ദൈവീക പ്രക്രീയ.. ഒരു ആത്മക്രീയ കർത്താവിന് നമ്മിൽ ചെയ്തെടുക്കണമെങ്കിൽ ആ പ്രക്രീയയിൽ നമ്മുടെ ഉത്സാഹവും സഹകരണവും അത്യന്താപേക്ഷിതമാണ്.. വർണ്ണിച്ചീടാൻ സാധ്യമല്ലത് എൻ ജീവിതത്തിൽ ചെയ്ത ക്രീയകൾ എന്ന് ആത്മസന്തോഷത്തോടെ നമുക്ക് പാടാൻ കഴിയണം..പല പാട്ടിന്റെയും ഈരടികൾ പലർക്കും കാണാപാഠം ആണ്.. എന്നാൽ ദൈവവചന നിശ്ചയം എത്രത്തോളം ഉണ്ട്? വേദഭാഗങ്ങൾ വെറുതെ ഉരുവിട്ട് സമയം കളയുന്നതിൽ ഒരു മുതൽകൂട്ടും ഉണ്ടാകുന്നില്ല, ഒരു ദൈവപൈതലിന് ക്രിസ്തീയ ജീവിതം നയിക്കുവാൻ സഹായകമായ പ്രാഥമീക ഘടകം ദൈവവചന ജ്ഞാനം ആണ്, അവ ഹൃദിസ്ഥമാക്കി പഠിച്ചു പാലിച്ചാൽ നാം ധന്യരാകും.. അവയില്ലാത്ത വ്യക്തികൾക്ക് സ്ഥിരതയില്ലായ്മ ഉണ്ടാകാൻ ഇടയുണ്ട്.. ഉറച്ചു നിൽപ്പാൻ കഴിയില്ല.. തിരുവചനം അണ്ണാക്കിന് മധുരമായി തീരട്ടെ.. പുതുവർഷത്തിൽ ദൈവീകക്രീയകൾ ദൈവവചനാടിസ്ഥാനത്തിൽ ജീവിതത്തിൽ നടകൊള്ളുവാൻ നമ്മെ തന്നെ ഏൽപ്പിച്ചു കൊടുക്കാം.. ആദ്യമഹൽ പ്രതിഷ്ഠ അതാവട്ടെ..
ഏവർക്കും

പുതുവർഷാശംസകൾ.

-ADVERTISEMENT-

-ADVERTISEMENT-

You might also like