കർത്താവിനുവേണ്ടി പ്രവർത്തിക്കുവാൻ ആർത്തി ഉണ്ടങ്കിൽ തൃപ്തിവരുത്തുന്ന ഒരു ദൈവം ആണ് നാം വിളിക്കുന്ന ദൈവം: പാസ്റ്റർ പ്രിൻസ് തോമസ്

ഷാർജ: CGMF ന്റെ പ്രഥമ കൺവൻഷന്ന് അനുഗ്രഹീത തുടക്കം. CGMF പ്രസിഡന്റ്‌  പാസ്റ്റർ ജോസ് ജോർജ് അധ്യഷത വഹിച്ച ഒന്നാം ദിനത്തിൽ പൂർണ്ണ സുവിശേഷ സുവിശേഷ ദൈവസഭാ കേരള സ്റ്റേറ്റ് അസിറ്റന്റ്ഓവർസീർ  പാസ്റ്റർ വൈ. റെജി കൺവൻഷൻ പ്രാർത്ഥിച്ചു ഉത്‌ഘാടനം ചെയ്‌തു. പാസ്റ്റർ പ്രിൻസ് തോമസ് നൽകിയ നൽകിയ മുഖ്യ സന്ദേശം കടന്നു വന്നവർക്ക് ആശ്വാസവും ആത്മീയ സന്തോഷവും നൽകുന്നതായിരുന്നു.

നമ്മുടെ കഷ്ടതകളും ദുഖങ്ങളും അറിഞ്ഞു നമ്മെ സഹായിക്കുന്ന ഒരുവനാണ് നമ്മുടെ കർത്താവായ യേശു ക്രിസിസ്തു. നാം യഹോവയെ അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരില്‍ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ എന്ന് പാസ്റ്റർ പ്രിൻസ് തോമസ് ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു.

തുടർന്ന് ആക്റ്റിംഗ് പ്രസിഡന്റ് പാസ്റ്റർ മാത്യു ടി. സാമുവേൽ പ്രാർത്ഥിച്ചു, ആശിർവാദത്തോട് യോഗം അവസാനിച്ചു.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന കൺവൻഷൻ നാളെ അവസാനിക്കും. ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക് പേജിൽ കൺവൻഷൻ തല്സമയം വീക്ഷിക്കാവുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.