ഹര്‍ത്താലുകളോട് ‘ഗെറ്റ് ഔട്ട്’ പറഞ്ഞ് കൊച്ചിയിലെ വ്യാപാരി സമൂഹം

കൊച്ചി: ഹര്‍ത്താല്‍ ഇനി മുതല്‍ ഏത് സംഘടനകള്‍ പ്രഖ്യാപിച്ചാലും അതിനോട് ‘ഗെറ്റ് ഔട്ട്’ പറഞ്ഞ് കേരള മര്‍ച്ചന്റ്‌സ് ആന്‍ഡ് ചേംബര്‍ ഓഫ് കൊമേഴ്സ്. ഇനി മുതല്‍ ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറക്കുമെന്ന് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തുമെന്നും സംഘടന വ്യക്തമാക്കി. വ്യാപാര മേഖലയില്‍ കനത്ത നഷ്‌ടമാണ് അടിക്കടിയായി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ കാരണം ഹോട്ടല്‍ മേഖലയിലുള്‍പ്പെടെ ഉള്ളവരെ കൂടി തുടര്‍ച്ചയായുണ്ടായ ഹര്‍ത്താലുകള്‍ പ്ര തികൂലമായി ബാധിക്കുകയും ചെയ്തു. കേരള മര്‍ച്ചന്റ്സ് ആന്‍ഡ് ചേംബര്‍ ഓഫ് കൊമേഴ്സ് നിലനില്‍പ്പിനായി പ്രതിരോധം എന്ന ആശയവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. എല്ലാ മേഖലയും ഇങ്ങനെ നിലപാടുകൾ സ്വീകരിച്ചാൽ കേരളത്തിന്റെ സാമ്പത്തിക മേഖലയെ പിറകോട്ടടിക്കുകയും പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്ന ഹർത്താലുകൾ ഇല്ലാതാകുന്ന കാലം വിദൂരമല്ല.

-ADVERTISEMENT-

-ADVERTISEMENT-

You might also like