ഗ്രാമ സുവിശേഷകരെ അകമഴിഞ്ഞ് സ്നേഹിച്ച പാസ്റ്റർ റ്റി. റ്റി. തോമസ്

പാസ്റ്റർ ശാമുവേൽ ജോൺ. (ഐപിസി നോർത്തേൺ റീജിയൺ ജനറൽ പ്രസിഡന്റ്‌)

യു.എസ്.എ: പാസ്റ്റർ റ്റി റ്റി തോമസിന്റെ ദേഹവിയോഗം പെന്തക്കോസ്ത് സമൂഹത്തിന് മാത്രമല്ല പൊതു സമൂഹത്തിനും വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.ഐ.പി.സി നോർത്തേൺ റീജിയനുമായിട്ടുളള ബന്ധത്തിൽ വളരെ സ്നേഹത്തോടെയാണ് ഞങ്ങൾ അദ്ദേഹത്തെ ഓർക്കുന്നത്. ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന സുവിശേഷകരെ താൻ അകമഴിഞ്ഞു സ്നേഹിക്കുകയും ഐ.പി.സി നോർത്തേൺ റീജിയനോട് ചേർന്ന് താൻ ഞങ്ങൾക്ക് സഹായിയായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. അത് ഓർത്തു ഞാൻ ദൈവത്തെ സ്തുതിക്കുന്നു. എനിക്ക് തന്നെ വ്യക്തിപരമായി പരിചയപ്പെടാനും കൂട്ടായ്മ ആചരിക്കുവാനും സമയം ലഭിച്ചിട്ടില്ലയെങ്കിലും മറ്റുളളവരിലൂടെയും അപ്പസ്തോലൻ പാസ്റ്റർ കെ റ്റി തോമസിലൂടെയും ഞാൻ അറിഞ്ഞിട്ടുണ്ട്. ആ വ്യക്തിപരമായ ബന്ധം പുലർത്തിപോന്ന പലരിൽനിന്നും വളരെ നല്ല അനുഭവങ്ങൾ കേട്ട് ദൈവത്തെ സ്തുതിപ്പാൻ ഇടയായിട്ടുണ്ട്. ദുഃഖത്തിലായിരിക്കുന്ന പ്രിയ സഹോദരിയെയും കുഞ്ഞുങ്ങളെയും ദൈവം തന്റെ പ്രത്യേകമായ ആശ്വാസത്താൽ നിറക്കട്ടെ, സഭയെ ദൈവം ആശ്വസിപ്പിക്കട്ടെ. ഞങ്ങളുടെ അകമഴിഞ്ഞ പ്രാർത്ഥന നിങ്ങളോട് കൂടെയുണ്ട്. എന്റെ വ്യക്തിപരമായ പേരിലും ഐ.പി.സി നോർത്തേൺ റീജിയണൽ കൗൺസിലിന്റെ പേരിലും ഐപിസി നോർത്തേൺ റീജിയനിലെ എല്ലാ  സഭകളുടെ പേരിലും അഗാധമായ ദുഃഖവും ക്രിസ്തുവിലുളള പ്രത്യാശയും ഞാൻ ഇവിടെ അറിയിക്കുന്നു. പാസ്റ്റർ റ്റി.റ്റി.തോമസ് ഈ നശ്വരലോകം വിട്ട് ക്രിസ്തവിൽ മറഞ്ഞിരിക്കുകയാണ്. താൻ ക്രിസ്തു സന്നിധിയിൽ വിശ്രമിക്കുന്നു, എന്നാൽ ഒരു നാൾ ആ പൊൻപുലരിയിൽ ഉയർപ്പിന്റെ പ്രഭാതത്തിൽ വിശുദ്ധന്മാരോടുകൂടെ തന്നെയും കാണാമെന്നുളള ആ ഏറിയ പ്രത്യാശ നമ്മുടെ ഹൃദയങ്ങളിൽ നിറയട്ടെ.  കർത്താവ് എല്ലാ ഹൃദയങ്ങളെയും ആശ്വാസകൊണ്ട് നിറക്കുമാറാകട്ടെ.

പാസ്റ്റർ റ്റി. റ്റി. തോമസിന്റെ സംസ്കാര ശുശ്രൂഷ ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക് പേജിൽ ഇന്ന് 15/12/18 രാവിലെ 10 മണിമുതൽ തത്സമയം വീക്ഷിക്കാം.

-ADVERTISEMENT-

-ADVERTISEMENT-

You might also like