ജോസെഫ് പുത്തൻ പുരക്കൽ അച്ചൻ പൗരോഹിത്യത്തിന്റെ നിലവാരം തരം താഴ്ത്തുന്നുവോ ? | പാസ്റ്റർ ഷാജി ആലുവിള

വിമർശനം നല്ലതാണ്. അത് ക്രിയാത്മകമായ വിമർശനം ആകുമ്പോൾ ഏത് മനുഷ്യനും ജീവിതം തിരുത്തി മുന്നേറാം . വിമർശനം പരിഹാസം ആയാൽ മൂന്നാംകിട തരം താഴലാണ്. അത് ഒരു പുരോഹിതനിൽ നിന്നയാൽ യഥാനിലയുടെ വിലയും നഷ്ടം. ഈ പറഞ്ഞതിന് ഒരു കാരണം ഉണ്ട്.

പാണ്ഡിത്യമുള്ള പുരോഹിതനായ ജോസഫ് പുത്തൻപുരക്കൽ അച്ചൻ പെന്തകോസ്ത്കാരേയും പാസ്റ്റർ മാരെയും പരിഹസിച്ചു പൊട്ടിച്ചിരിപ്പിക്കുന്ന ഒരു പ്രസംഗം നടത്തുന്നത് കേൾക്കുവാൻ ഇടയായി. പ്രസംഗം ഒരു കലയാണ്. ആസ്വാദകരെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ആദർശങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നതാണ് പ്രസംഗം. ആ പ്രസംഗം മതത്തിന്റെ ആയാലും, സഭാസംഘടനകളുടെയോ, നവോത്ഥന പ്രസ്ഥാനങ്ങളുടെയോ  ആയാലും പ്രാസംഗികൻ പരിഹാസപാത്രമായിപ്പോയാൽ സ്വയം തരം തഴുകയല്ലേ.

പ്രസ്തുത പുരോഹിതൻ പലപ്രാവശ്യമായി പെന്തകോസ്ത് കാരെ അടച്ചാക്ഷേപിക്കുന്നു. ഇതുകൊണ്ട് ആർക്കാണ് നേട്ടം. പൈകിളി സാഹിത്യ നർമ്മം പ്രസംഗ മർമ്മം ആക്കാതെ അങ്ങ് പഠിച്ച ദൈവ ശാസ്ത്രം പ്രസംഗത്തിന്റെ കാതൽ ആക്കു. പിന്നെ പാരമ്പര്യം… അല്ല നിങ്ങളുടെ പാരമ്പര്യം ഏതാണ്? ഞാൻ പറയുന്നു A. D. 52 ഇൽ തോമസ്ലീഖ ഭാരതത്തിൽ വന്നപാരമ്പര്യ മാണോ അങ്ങ് ഈ പരിഹാസത്തിലൂടെ പ്രകടമാക്കുന്നത്. അപ്പോസ്തല പ്രവർത്തി 2 ആം അധ്യായം വായിച്ചാൽ പെന്തകോസ്ത് നാൾ വന്നപ്പോൾ മാളികമുറിയിൽ കൂടി ഇരുന്ന നൂറ്റി ഇരുപതു പേരിൽ ഈ തോമസ് അപ്പോസ്തലനും ഉണ്ടായിരുന്നു എന്നാണ് എന്റെ വിശ്വാസം. താൻ പരിശുദ്ധൽമാവ് നിറഞ്ഞവനായി ദൈവത്തെ ആരാധിച്ചു. അങ്ങനെ എങ്കിൽ അച്ചൻ പരിഹസിക്കുന്ന പെ ത്തകോസ്തുകാരല്ലെ പാരമ്പര്യത്തിൻ പ്രാഗൽഭ്യം ഒന്നാമതായി പറയാനുള്ളത്.തോമാസ് സ്ലീഖ ആ കൂട്ടത്തിൽ നിന്നും ശക്തി പ്രാപിച്ചായിരിക്കില്ലേ ഭാരതത്തിൽ വന്നത്. അപ്പോൾ പാരമ്പര്യം ആർക്കണച്ചോ?? പിന്നെ കേരള സഭാചരിത്രത്തിന്റെ അടിസ്ഥാനം നോക്കിയാൽ നമ്മുടെ യൊക്കെ പൂർവ്വ പാരമ്പര്യം യഥാ നിലയിൽ കാണാം. ഭൂമി പരന്നത് അല്ല ഒരു ഗോളമാണ് എന്ന് പറഞ്ഞവരെ കൊന്നു തള്ളിയ പാരമ്പര്യം, സത്യ വേദപുസ്തകം വായിച്ചവരുടെ നാക്ക് മുറിച്ച പാരമ്പര്യം പിന്നെ പറയാൻ പലതും ഉണ്ട് അച്ചോ. നമ്മൾ വിവേക ത്തോടെ സംസാരിക്കണമല്ലോ. മാർട്ടിൻ ലൂഥർ നവീകരണം ഉണ്ടാക്കി പുറത്തു പോയ ചരിത്രം അങ്ങക്ക് അറിവുള്ളതല്ലേ.ബൈബിൾ വ്യാഖ്യാനിക്കുന്നതിൽ വിവിധ തത്വങ്ങൾ ഉപയോഗിക്കപ്പെടുന്നതിനാൽ വ്യാഖ്യാനങ്ങൾ വിവിധ നിലകളിൽ വന്നു ചേരുന്നു. അങ്ങനെ പല ചിന്താ ധാരകൾ ഉണ്ടാകുന്നു. പല സഭാ സംഘടനകളും ബൈബിളിനേക്കാൾ മുഖ്യ സ്ഥാനം അവരുടെ സംഘടനക്കാണ് കൊടുക്കുന്നത്. അതുകൊണ്ടാണ് ജോസെഫ് പുത്തൻ പുരക്കൽ അച്ചൻ സഭയാണ് വലുതെന്നു പറയുന്നത്. മാനുഷികമായ പാരമ്പര്യത്തിനാണ് ഇവർ സ്ഥാനം കൊടുക്കുന്നത്. രക്ഷയുടെ സുവിശഷമാകുന്ന യേശുക്രിസ്തു വിലൂടെ യുള്ള നിത്യരക്ഷ പ്രാപിച്ച വിശുദ്ധൻ മാരുടെ ഗണത്തെ ആണ് ദൈവ സഭ എന്ന് പറയുന്നത്.ആ കൂട്ടാതെ ആണ് യേശുക്രിസ്തുവിന്റെ രണ്ടാം വരവിൽ കർത്താവു നിത്യതയിലേക്ക് എടുക്കുന്നത്. അങ്ങ് പുതിയ നിയമം ഒന്ന് നന്നായി വായിക്കു. കോമഡി നല്ലതാ അങ്ങക്ക് അത് നന്നായി ചേരും. ഞാനും അത് കേൾക്കാറുണ്ട്, അത് കോമാളിത്തരം ആകരുത്. കാപ്പി പോടീ കുപ്പായം അണിയുന്ന അങ്ങയ്ക്കു വെള്ള കുപ്പായം അത്ര പിടിത്തം അല്ലന്നറിയാം. നിങ്ങളെ പോലെ യുള്ള ഒരുപാടു അച്ചൻ മാർ എന്റെ സ്നേഹിതരാണ്. ഞങ്ങളുടെ കുടുംബത്തിലും അച്ചൻ മാരുണ്ട്. അവരൊക്കെ എത്ര മാന്യതയോടെ ആണ് വചനം പ്രസംഗിക്കുന്നത്. അവരെ ഞാൻ ബഹുമാനിക്കുന്നു. അച്ഛനറിയാമോ മാർത്തോമാ സഭയിലെ കാലം ചെയ്ത യൂഹാന്നോൻ മാർതോമ്മ മെത്രാപ്പോലീത്ത, ഈശോ മാർ തിമോത്തിയോസ് എപ്പിസ്കോപ്പ ഇവരൊക്കെ എത്ര എത്ര മാന്യ നേതാക്കന്മാരായിരുന്നു. ഇപ്പോഴുള്ള ക്രിസ്റ്റൊസം ബിഷപ്പ് എത്ര മാന്യമായ നർമ്മം വിളമ്പുന്നു.നിലവാരം വിട്ടുകളയാതെ.

പാസ്റ്റർമാർ മ്ലേച്ചൻ മാരാണ് എന്ന് അങ്ങ് ഒരു ഉളിപ്പും ഇല്ലാതെ വിളിച്ചു പറഞ്ഞു.അത്‌ കേട്ടു പൊട്ടിച്ചിരിക്കുന്ന ചില പാവം ജനം. അച്ചോ ഒരാളുടെ നേരെ വിരൽ ചൂണ്ടുമ്പോൾ ബാക്കിയുള്ള വിരലുകൾ ആരുടെ നേരയ എന്ന് അറിയാമല്ലോ. യേശുവിന്റെ അമ്മ മറിയത്തിന്റെ പേരിൽ പെന്തകൊസ്തിലെ സ്ത്രീകളെ അടച്ച് ആക്ഷേപിക്കുന്ന അച്ചോ ഈയിടെയായി കാണുകയും കേൾക്കുകയും ചെയ്യുന്നത് അങ്ങ് റോമിൽ ഇരിക്കുന്ന മാർപ്പാപ്പാക്കും അറിയാം കേട്ടോ. അതൊന്നും ഞാൻ പറയുന്നില്ല. എല്ലാ മനുഷ്യരിലും തെറ്റുകൾ സംഭവിക്കും… സ്വയം ഒന്ന് പരിശോധിക്കണം. എന്നിട്ട് പെന്തകൊസ്തിലെ കരട് മാറ്റാം.ഒന്ന് കൂടി പറഞ്ഞല്ലോ, പേട്ടു പാസ്റ്റർ മാർ അത് എന്തായാലും അച്ചൻ തന്നെ പറയണം. അതിന്റെ അർത്ഥം എന്താണ് അച്ചോ? ഫലത്തിനകത്തു പരിപ്പ് ഇല്ലാത്തത്. അത് പാസ്റ്റർ മാർക്ക് ആണോ, അച്ചോ അങ്ങേക്കാണോ എന്ന് പോയി സ്വയം ഒന്ന് നോക്കിക്കോ.

അങ്ങയോടുള്ള ദൈവസ്നേഹം നിലനിർത്തി കൊണ്ട് പറയുകയാ അസംസ്കൃതമായ ഒന്നിനെ സംസ്കരിക്കുന്നതിനെ ആണ് സംസ്കാരം എന്ന് പറയുന്നത്. നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസവും ആദർശവും കാത്തു സൂക്ഷിക്കാൻ ഉള്ള അവകാശം ഉണ്ട്. അതിന് പെന്തക്കോസ്തു കാർ തടസമല്ല. ഞങ്ങൾ അറിഞ്ഞ തിരുവചന സത്യം വിളമ്പരം ചെയ്യാനുള്ള അവകാശം ഇന്ത്യൻ ഭരണ നിയമ സംവിധാനത്തിൽ ഞങ്ങൾക്കും ഉണ്ട്. അങ്ങനെ ആണ് നമ്മുടെ ഭരണഘടന എഴുതിയിരിക്കുന്നത്. ഞങ്ങൾ അത് ചെയ്യുന്നു. അച്ചൻ പാണ്ഡത്യ മുള്ള ഒരു പുരോഹിതൻ ആണ്. അങ്ങ് നിൽക്കുന്ന സമൂഹത്തിനു പോലും വില കെടുത്തുന്ന മൂന്നാം കിട തമാശ, പരിഹാസമായി പറഞ്ഞ് ബാക്കിയുള്ള പുരോഹിതൻ മാരുടെ വില കളയരുതേ… സത്യ സുവിശേഷത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ട് ല്കജിപ്പാൻ വകയില്ലാത്ത നല്ല വേലക്കാരായി നമുക്ക് നിൽക്കാം അച്ചോ…. നിത്യതയിലേക്ക് നമുക്ക് പോകുവാൻ ഒരുങ്ങി അനേകരെ നമുക്ക് ഒരുക്കാം… വചനം പ്രസംഗിക്ക സമയത്തും അസമയത്തും ഒരുങ്ങി നിൽക്ക……

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply