എ.ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൺ‌ഡേ സ്‌കൂൾ താലന്ത് പരിശോധന നാളെ

പുനലൂർ: അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൌൺസിൽ സൺ‌ഡേ സ്കൂൾ താലന്ത് പരിശോധന ഡിസംബർ 8 ന്  ശനിയാഴ്ച രാവിലെ 9  മുതൽ പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ നടക്കും.

നാലു സ്റ്റേജുകളിൽ മത്സര പരിപാടികൾ നടക്കും. മലയാളം ഡിസ്ട്രിക്ടിലെ 53 സെക്ഷനുകളിൽ നടന്ന മത്സരത്തിൽ  വ്യക്തിഗത ഇനത്തിൽ ഒന്നാം സ്ഥാക്കാരും, ഗ്രൂപ്പ്‌ ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവരും മേഖലയിൽ മാറ്റുരച്ചു. മേഖല തലത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടിയവർ ഡിസ്ട്രിക്ട് തലത്തിൽ മാറ്റുരക്കും.

അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ.ഡോ. പി.എസ്. ഫിലിപ്പ് ഉൽഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ പാസ്റ്റർ സജിമോൻ ബേബി (കേരള മിഷൻ ഡയറക്ടർ) മുഖ്യ സന്ദേശം നൽകും. വിജയികൾക്കുള്ള ട്രോഫികൾ സമാപന സമ്മേളനത്തിൽ വച്ചു നൽകും. സൺ‌ഡേ സ്കൂൾ ഡയറക്ടർ സുനിൽ പി. വർഗീസ്‌, സെക്രട്ടറി ബാബുജോയ്, ട്രെഷറർ ബിജു ഡാനിയേൽ എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like