‘MY RAFA MY WISHES’ ക്യാംപയ്‌നുമായി വീണ്ടും റാഫാ റേഡിയോ

കാനഡ: കഴിഞ്ഞ വർഷം ശ്രോതാക്കളിൽ നിന്നും ലഭിച്ച മികച്ച പ്രതികരണത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും ഈ ക്രിസ്തുമസ് – പുതുവത്സര വേളയിൽ ശ്രോതാക്കൾക്കായി “MY RAFA MY WISHES” ക്യാംപയ്‌നുമായി മലയാളി ക്രൈസ്തവരുടെ പ്രിയപ്പെട്ട റേഡിയോയായ റാഫാ റേഡിയോ.

കാര്യം വളരെ ലളിതമാണ്; ശ്രോതാക്കൾക്ക് അവരവരുടെ ശബ്ദത്തിൽ റാഫാ റേഡിയോയിൽ കൂടി തങ്ങളുടെ ആശംസകൾ കൈമാറുന്നതിനുള്ള സുവർണാവസരവുമായയാണ് റാഫാ റേഡിയോ വന്നിരിക്കുന്നത്. ലോകത്ത്‌ എവിടെ നിന്ന് തന്നെയായാലും ശ്രോതാക്കൾക്ക് അവരവരുടെ ആശംസകൾ ഇംഗ്ലീഷിലോ മലയാളത്തിലോ 15 സെക്കൻഡിൽ കവിയാതെ തങ്ങളുടെ പേരും സ്ഥലവും ഉൾപ്പടെ റെക്കോർഡ് ചെയ്തു റാഫാ റേഡിയോ അധികൃതരുടെ താഴെ കൊടുത്തിരിക്കുന്ന WhatsApp നമ്പറിൽ അയക്കാവുന്നതാണ്. ഡിസംബർ 15 വരെയാണ് ആശംസകൾ അയക്കുവാനുള്ള സമയം. 15 വരെ ലഭിക്കുന്ന ആശംസാ സന്ദേശങ്ങൾ സംഗീതത്തിന്റെ അകമ്പടിയോടെ മിക്സ് ചെയ്ത് ഈ മാസം 31 വരെ റാഫാ റേഡിയോയിൽ കൂടി ഗാനങ്ങളുടെ ഇടവേളകളിൽ പ്രസരണം ചെയ്യുന്നതാണ് എന്ന് അധികൃതർ അറിയിച്ചു.

ആശംസകൾ അയക്കേണ്ടുന്ന WhatsApp നമ്പർ : +13068651384

സംഗീതപ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സൂപ്പർഹിറ്റ് ക്രിസ്മസ് ഗാനങ്ങളാണ് ഈ ക്രിസ്മസ് ദിനങ്ങളിൽ റാഫ റേഡിയോയിൽ കൂടി പ്രസരണം ചെയ്തുകൊണ്ടിരിക്കുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading