എക്സൽ വി.ബി.എസ്സ് 2019 തീം റിലീസിംഗ് ഇന്ന് 5 മണിക്ക്

 

post watermark60x60

തിരുവല്ല: അവധിക്കാലം ആഘോഷമാക്കാൻ ആഗോളതലത്തിലെ കുഞ്ഞുങ്ങളുടെയും യുവജനങ്ങളുടെയും ഇടയിലെ പ്രമുഖ വി.ബി.എസ്സ് പ്രവർത്തനമായ എക്സൽ വി.ബി.എസ്സിന്റെ 2019 ലേക്കുള്ള തീം റിലീസിംഗ് ഇന്ന് 5 മണിക്ക് തിരുവല്ല ശാന്തിനിലയത്തിൽ വച്ച് നടക്കും.

തീം അടിസ്ഥാനമാക്കിയ ഗാനങ്ങൾ, ഗെയിമുകൾ, ബൈബിൾ പാഠഭാഗങ്ങൾ, ഒബ്ജക്ടീവ് ലെസൺസ്, ആക്റ്റിവിറ്റീസ്, ഇൻറർനാഷണൽ ഇംഗ്ലീഷ്, കന്നട, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, നേപ്പാളി എന്നീ ഏഴ് ഭാഷകളിലുള്ള സിലബസ്സുകളാണ് ഇത്തവണ തയ്യാറായി കൊണ്ടിരിക്കുന്നത്.

Download Our Android App | iOS App

30ൽ അധികം പൂർണ്ണസമയ പ്രവർത്തകരും 200ൽ അധികം വേളെറ്റിയേഴേസ് പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്നു.

മുൻകൂട്ടി എക്സൽ വി ബി എസ്സ് ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേക ഓഫറുകൾ ലഭിക്കും.

ട്രെയിനിങ്ങുകളിൽ പങ്കെടുക്കാനും വി ബി എസ്സ് ബുക്കിംഗിനുമായി വിളിക്കുക 9495834994, 9496325026

-ADVERTISEMENT-

You might also like