ആൻഡമാനിൽ രക്തസാക്ഷിത്വം വരിച്ച അമേരിക്കൻ മിഷിണറിയുടെ അവസാന വാക്കുകൾ

കഴിഞ്ഞ ദിവസം ആൻഡമാനിൽ രക്തസാക്ഷിത്വം വരിച്ച അമേരിക്കൻ യുവ മിഷനറി ജോൺ ച്ചോ തന്റെ മാതാപിതാക്കൾക്ക് എഴുതിയിരുന്ന കത്തിലെ ചില ഭാഗങ്ങൾ. 

നിങ്ങൾ ഒരുപക്ഷെ ചിന്തിക്കാം എനിക്ക് ഭ്രാന്തോ മറ്റോ ആണോയെന്നൊക്കെ, പക്ഷെ യേശുവിനെപ്പറ്റി ഈ ജനങ്ങളോടു പങ്കുവെക്കുന്നത് അത്ര വില്പെട്ടതായ് ഞാൻ കാണുന്നു. 

ഞാൻ ഒരുപക്ഷെ കൊല്ലപെട്ടാലും നിങ്ങൾ ഈ വംശക്കാരോടോ, അല്ല ദൈവത്തോടോ  ദേഷ്യം തോന്നരുത്. എന്നാൽ നിങ്ങളെ വിളിച്ച വിളിയ്ക്ക് ഒത്തവണ്ണം അനുസരത്തോടെ ജീവിക്കണം. ഞാൻ നിങ്ങളെ ഒരുമിച്ച് പ്രത്യാശയുടെ തീരത്തു വച്ച് കാണും.

post watermark60x60

വെളിപ്പാട് 7: 9- 10 ഇൽ പറഞ്ഞിരിക്കുന്നത് പോലെ ഈ വംശക്കാർ ഒരുമിച്ചു ദൈവത്തിന്റെ സിംഹാസനത്തിൻറെ ചുറ്റുമിരുന്നു അവരുടെ സ്വന്തം ഭാഷയിൽ ദൈവത്തെ ആരാധിക്കുന്നത് കാണുവാൻ ഞാൻ കാത്തിരിക്കുന്നു. അത് സമീപിച്ചുമിരിക്കുന്നു. ഇതൊരു അർത്ഥശൂന്യമായ കാര്യവുമല്ല.”

“ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു. നിങ്ങൾ ആരും യേശുവിനെക്കാൾ കൂടുതൽ ആരെയും സ്നേഹിക്കരുതെന്നു ഞാൻ പ്രാർത്ഥിക്കുന്നു.”

പ്രീയ ജോൺ ഇന്ത്യയെ സ്നേഹിച്ചു, ഉപേഷിക്കപ്പെട്ട ഒരു ജനതയെ ക്രിസ്തുവിലേക്ക് നയിക്കുവാനുള്ള ശ്രമത്തിനിടെ രക്ത സാക്ഷിത്വം വരിച്ചു. നരഭോജികളെ മനുഷ്യസ്നേഹികളാക്കിതീർത്ത മാർഗ്ഗമാണ് സുവിശേഷം. ആൻഡമാൻ ദ്വീപിൽ നിന്നും നാളെ ശുഭ വാർത്ത കേൾക്കാം… ഉയർപ്പിന്റെ പൊൻ പുലരിയിൽ ജോണിനെ കാണാം.

രക്തസാക്ഷികൾ സഭയുടെ വിത്താണ്” – തെർത്തുല്യൻ

-ADVERTISEMENT-

-ADVERTISEMENT-

You might also like