പി.വൈ.പി.എ സംസ്ഥാന താലന്ത് പരിശോധന ക്രമീകരണങ്ങൾ അന്തിമഘട്ടത്തിൽ

കുമ്പനാട്: സംസ്ഥാന പി.വൈ.പി.എ താലന്ത് പരിശോധനയുടെ ക്രമീകരണങ്ങൾ പുരോഗമിക്കുന്നു. ഇതിനോടകം കേരളത്തിലെ ഭൂരിഭാഗം മേഖലകളുടെയും താലന്ത് പരിശോധന സമാപിച്ചു. മേഖലാ വിജയികളുടെ ലിസ്റ്റ് & പി.വൈ.പി.എ മെമ്പർഷിപ്പ് രജിസ്ട്രേഷൻ എന്നിവ നവംബർ 26ന് സംസ്ഥാന പി.വൈ. പി.എയ്ക്ക് ലഭിച്ചിരിക്കണം.

സംസ്ഥാന താലന്ത് പരിശോധന 2018 ഡിസംബർ 15 കുമ്പനാട്ട് നടത്തുവാൻ വേണ്ടുന്ന ക്രമീകരണങ്ങൾ ചെയ്തു വരുന്നു. രാവിലെ 8 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും, കൃത്യം 8.30ന് തന്നെ താലന്ത് പരിശോധന ആരംഭിക്കും. പ്രധാന പ്രോഗ്രാമുകളുടെ ലൈവ് സ്ട്രീമിംഗ് പി.വൈ.പി.എ ഫേസ്ബുക്ക് പേജിൽ ലഭ്യമാണ്.

താലന്ത് കൺവീനർ പാസ്റ്റർ കലേഷ് സോമൻ തിരുവനന്തപുരം, താലന്ത് കൺവീനർ ഇൻ ചാർജ് പാസ്റ്റർ മനോജ് മാത്യു ജേക്കബ് റാന്നി, സെക്രട്ടറി പാസ്റ്റർ സുനിൽ വി. ജോൺ ഉപ്പുതറ, കോ-ഓർഡിനേറ്റർ അജി കെ. ഡാനിയേൽ പത്തനാപുരം, പാസ്റ്റർ പ്രതീഷ് ജോസഫ് പാലക്കാട് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി താലന്ത് പരിശോധനയ്ക്ക് വേണ്ടുന്ന ക്രമീകരണങ്ങൾ ചെയ്തു വരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like