ക്രൈസ്തവ എഴുത്തുപുരയുടെ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ രണ്ടാംഘട്ട ഉൽഘാടനം വയനാട്ടിൽ നടന്നു

വാർത്ത: ഷാജി ആലുവിള

മാനന്തവാടി: ക്രൈസ്തവ ഏഴുത്തുപുര കേരള ചാപ്റ്റർ പ്രളയ കെടുതിയിൽ കഷ്ടം അനുഭവിക്കുന്ന വരെ തേടി സഹായത്തിൻ കരവുമായി വയനാട് ജില്ലയിൽ എത്തി.

ക്രൈസ്തവ എഴുത്തുപുരയുടെ സാമൂഹിക പ്രവർത്തക സംഘടനയായ ശ്രെദ്ധ ദ്ധയും കൂടി സഹരിച്ചാണ് ഈ ആതുര സേവനത്തിനു മുൻ കൈ എടുത്ത്. മൂന്ന് മാസങ്ങൾക്ക് മുൻപ് അനുഭവിച്ച പ്രളയത്തിന്റെ ദുരന്ത വേദന വിട്ടുമാറാത്ത ഒട്ടനവധി ജനങ്ങൾ തിങ്ങി പാർക്കുന്ന മാനന്തവാടി, ചെറ്റപ്പാലം എന്ന ഗ്രാമത്തിൽ വെച്ചായിരുന്നു ദുരിതാശ്വാസത്തിന്റെ രണ്ടാം ഘട്ട പ്രവർത്തന ഉത്ഘാടനം നടന്നത്. ഈ ചാരിറ്റി പ്രവർത്തനത്തിന് വേദിയായത് ചെറ്റപ്പാലം അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് ആയിരുന്നു. ആദിവാസി സമൂഹത്തിൽ നിന്നും വിശ്വാസത്തിൽ വന്ന ദൈവമക്കളുടെ വലിയ ഒരു കൂട്ടം സഹായം തേടി എത്തിയത് വളരെ ശ്രേദ്ധേയമായി. വിശ്വാസത്തിൽ വന്ന കാരണം രണ്ടു ദിവസം മുൻപ് ഭവന ഭ്രഷ്ടയായ രുക്മണി എന്ന സഹോദരി ആഹാരത്തിനു മാർഗമില്ലാതെ മറ്റൊരിടത്തു താമസിക്കുമ്പോൾ ആണ് ഈ സഹായം അവരുടെ കൈയിൽ എത്തിയത്. ആ കിറ്റുകൾ ഏറ്റുവാങ്ങുമ്പോൾ നിറഞ്ഞിഴികിയ കണ്ണീർ ഞങ്ങളെയും നൊമ്പരപ്പെടുത്തി. ഇത്രയും സ്ഥലങ്ങളിൽ നടത്തിയ ആശ്വാസം പ്രവർത്തനങ്ങളിൽ ഹൃദയത്തിന് സന്തോഷം അനുഭവിച്ച അനുഗ്രഹീത പ്രവർത്തനം ആയിരുന്നു ഇവിടെ നടന്നത്.
ഇന്നലെ രാവിലെ 11 മണിക്ക് കൂടിയ പൊതു സമ്മേളനത്തിൽ ചാപ്റ്റർ പ്രസിഡണ്ട്‌ ശ്രീ. ജിനു വർഗീസ് അധ്യക്ഷത വഹിച്ചു.മുതക്കര ഫുൾ ഗോസ്പൽ ചർച്ച് പാസ്റ്റർ ജോസഫ് സി.ജെ.യുടെ പ്രാർഥനയോടെ യോഗം ആരംഭിച്ചു. ആരാധനക്ക് ശേഷം അധ്യക്ഷൻ എല്ലാവർക്കും സ്വാഗതം അറിയിച്ചു.

പ്രതീകൂല സന്ധികളിൽ പതറി പോകാത്ത ഉൾക്കരുത്ത് പ്രാപിച്ചു ദൈവത്തിൽ ആശ്രയിച്ചു നാം മുന്നേറുക എന്ന് അദ്ധക്ഷൻ ഓർമിപ്പിച്ചു. തുടർന്ന് പാസ്റ്റർ ഷാജി ആലുവിള വിശദീകരണ പ്രസംഗം നടത്തി. പെയ്തിറങ്ങിയ മഴയിൽ ഒലി ച്ചു പോയ നേട്ടങ്ങളും, കൈവിട്ടു പോയ പ്രതീക്ഷകളും എത്രയും പെട്ടന്ന് ദൈവം എല്ലാവർക്കും തിരിച്ചു തരട്ടെ എന്ന് താൻ ഓർമിപ്പിച്ചു. തുടർന്ന് എഴുത്തുപുരയുടെ രണ്ടാം ഘട്ട പ്രവർത്തോത്ഘാടനം ശ്രെദ്ധ മാനേജിഗ് ഡയറക്ടർ ഡോക്ടർ പീറ്റർ ജോയി നിർവ്വഹിച്ചു. മനം പുതുക്കി മനനം ചെയ്യുന്നവനാണ് മനുഷ്യത്വം ഉള്ള മാനവൻ എന്നും, ഈ കഴിഞ്ഞുപോയ പ്രളയ ക്കെടുതി നമ്മെ പഠിപ്പിക്കുന്നത് അതാണന്നും അദ്ദേഹം ഉൽഘാടന പ്രസംഗത്തിൽ ഓർമിപ്പിച്ചു. വ്യത്യസ്ത ഭക്ഷണ വസ്തുക്കൾ അടങ്ങിയ കിറ്റിന്റെ വിതരണ ഉൽഘാടനം സ്ഥലം പാസ്റ്റർ ജെയിംസ് മാത്യു നിവ്വഹിച്ചു. ശ്രെദ്ധ ജോയിന്റ് ഡയറക്ടർ ബിനു മാത്യു, പാസ്റ്റർ ബിനു, ലോനപ്പൻ എന്നിവർ ആശംസകൾ അറിയിച്ചു . പാസ്റ്റർ ക്ലീറ്റസ് നന്ദിയും അറിയിച്ചു. രണ്ടാമത് മക്കി മല കേന്ദ്രീകരിച്ചുപ്രവർത്തിക്കുന്ന ഷാരോൺ ഫെലോഷിപ് ചർച്ചിൽ വെച്ചും അനേകർക്ക്‌ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. മലയോരങ്ങളിൽ നിന്നും തേൻ ശേഖരിക്കുന്ന തൊഴിലാളികളെയാണ്‌ അവിടെ കാണുവാൻ ഇടയായത്.
മാനന്തവാടി ടൗണിൽ വയനാട് ഹോം സ്റ്റേ, നടത്തുന്ന ലോനപ്പന്റെ ഭവനത്തിൽ വെച്ച് വൈകിട്ടു നടന്ന പൊതുമീറ്റിങ്ങിൽ ഒട്ടനവധി ദൈവദാസന്മാർ പങ്കെടുത്തു. ആ യോഗത്തിൽ വെച്ച് വയനാട് യൂണിറ്റിന്റെ രൂപീകരണവും നടന്നു. പ്രസിഡന്റ്‌ പാസ്റ്റർ ക്ലീറ്റസ്, സെക്രട്ടറി പാസ്റ്റർ ഈപ്പൻ, ട്രെഷർ പാസ്റ്റർ കെ.കെ. തങ്കച്ചൻ, എന്നിവരെയും രക്ഷാധികാരി ആയി ലോനപ്പനെയും തിരഞ്ഞെടുത്തു. ഈ പ്രോഗ്രാമുകളുടെ പ്രാദേശിക കോഡിനേറ്റഴ്‌സ് ആയി പ്രവർത്തിച്ചത് പാസ്റ്റർ ജോസഫ്.സി.ജെ., ലോനപ്പൻ എന്നിവർ ആയിരുന്നു.

അമേരിക്കയിലെ ഡാളസ്സിൽ നിന്നും പ്രിയാ വെസ്ലി എന്ന സഹോദരി കേരളത്തിലെ ദുരിതാശ്വാസങ്ങൾക്കായി സമാഹരിച്ചതിൽ നിന്നും ഒരു വിഹിതവുമാണ് ക്രൈസ്തവ എഴുത്തുപുരയുടെ വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകിയത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.