ബഥേൽ ബൈബിൾ കോളജ് പൂർവ വിദ്യാർത്ഥി സമ്മേളനം നാളെ (ചൊവ്വാഴ്ച) നടക്കും

പുനലൂർ: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്‌ട്രിക്‌ട് കൗൺസിൽ ബഥേൽ ബൈബിൾ കോളേജ് പുനലൂർ 2018ലെ പൂർവ വിദ്യാർത്ഥി സമ്മേളനം നവംബർ 20 ചൊവ്വാഴ്ച പുനലൂർ ബെഥേൽ ബൈബിൾ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ നടക്കും.

അസംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ പി.എസ്‌. ഫിലിപ്പ് ഉത്ഘാടനം ചെയുന്ന സമ്മേളനത്തിൽ പാസ്റ്റർ റ്റി.പി. വർഗീസ് ദൈവ വചനത്തിൽ നിന്നും മുഖ്യ സന്ദേശം നൽകും. എല്ലാ ബെഥേൽ ബൈബിൾ കോളേജ് പുനലൂർ പൂർവ വിദ്യാർത്ഥികളെയും ഈ സമ്മേളനത്തിലേക്ക്‌ സ്നേഹത്തോടെ സ്വാഗതം ചെയുന്നതായി ഭാരവാഹികൾ അറിയിച്ചു.

പരിപാടിയുടെ തത്സമയ സംപ്രേക്ഷണം ക്രൈസ്‌ഥാവ എഴുത്തുപുര ഫേസ്ബുക് പേജിൽ ഉണ്ടായിരിക്കുന്നതാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like