യുവാവായ “യേശുവിന്‍റെ” ചിത്രം കണ്ടെത്തിയതായി ഇസ്രായേലി ഗവേഷകര്‍

തെക്കന്‍ ഇസ്രായേലിലെ പുരാതന ഗ്രാമമായ ഷിവ്ടായിലെ ഒരു ദേവാലയത്തിനുള്ളില്‍ നിന്നുമാണ് ആറാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ഈ പെയിന്റിംഗ് കണ്ടെത്തിയിരിക്കുന്നത്.

ഇസ്രായേലിലെ നെഗേവ് മരുഭൂമിയിലെ ഉപേക്ഷിക്കപ്പെട്ട ബൈസന്റൈന്‍ ദേവാലയാവശിഷ്ടങ്ങളില്‍ നിന്നും യേശുവിന്റേതെന്ന് കരുതപ്പെടുന്ന ആയിരത്തിഅഞ്ഞൂറോളം വര്‍ഷം പഴക്കമുള്ള ഛായചിത്രം കണ്ടെത്തി. യേശു യുവാവായിരുന്നപ്പോള്‍ യേശുവിന്‍റെ ചിത്രം പകര്‍ത്തിയതാനിതെന്ന്നാണ് പുരാവസ്തു ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ഈ ചിത്രത്തില്‍ കുറഞ്ഞ ചുരുണ്ട മുടിയിഴകളും, നീണ്ട മുഖവും, വലിയ കണ്ണുകളും, നീണ്ട മൂക്കുമാണുള്ളത്. കാലപ്പഴക്കത്തില്‍ അവ്യക്തമായ ഈ  ചിത്രം പുനര്‍രചിക്കുവാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. സ്രായേലി പുരാവസ്തു ഗവേഷകരാണ് ഈ കണ്ടെത്തലിനു പിന്നില്‍. ആന്റിക്വിറ്റി എന്ന കേംബ്രിജ് ജേര്‍ണലിലാണ് കണ്ടെത്തലിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്ളത്.

 

നീളം കുറഞ്ഞ മുടികളോട് കൂടിയ യേശുവിന്റെ ചിത്രങ്ങള്‍ പണ്ട് കാലങ്ങളില്‍ ഈജിപ്ത്, സിറോ-പാലസ്തീന്‍ എന്നിവിടങ്ങളില്‍ വളരെയേറെ പ്രചാരത്തിലിരുന്നതായിരുന്നുവെന്ന്‍ പുരാവസ്തു ഗവേഷകര്‍ പറയുന്നു. യേശുവിന്‍റെ ചിത്രം എന്നാ പേരില്‍ ഇന്ന് പ്രചരിക്കുന്ന ചിത്രത്തില്‍ നിന്നും വളരെ വത്യസ്ഥതയുള്ള ഈ ചിത്രം ക്രിസ്തീയ ലോകത്ത് വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന  ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും വഴിയോരുക്കുന്നതാനെന്നാണ്. ഈ മേഖലയില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന പുരാവസ്തുഗവേഷകരുടെ അഭിപ്രായം. ഇതേ ചിത്രത്തില്‍ വലതു വശത്തുള്ള രൂപം യോഹന്നാന്‍ സ്നാപകന്റെതായിരിക്കമെന്നും ഗവേഷകര്‍ അഭിപ്രായപെട്ടു.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.