ചെറുചിന്ത:ഭയം | ബ്ലെസ്സൺ ജോൺ

ഭയം,ഒരു അനുഭവമാണ് പലരും പലതും ഭയക്കുന്നു.
കൊച്ചുകുട്ടികൾ മുതൽ പ്രായമുള്ളവരെ വരെ ഭയപ്പെടുത്തുന്ന കാര്യങ്ങളുണ്ട്. ഭയങ്ങൾ ചിലതു അതിന്റെ ഭീകരത കൊണ്ട് ഉളവാക്കുന്നതാണ്
ചിലതു അസ്വാഭികത കൊണ്ട് ഉണ്ടാകുന്നു .ഒരു പ്രായമായ വ്യക്തിയെ ഭയപ്പെടുത്തുന്ന ഒരു വിഷയം ഒരു കൊച്ചുകുട്ടിയെ ഭയപെടുത്തുന്നില്ല അത് എത്ര തന്നെ ഭീകരം ആണെങ്കിലും അസ്വാഭികത ഉള്ളതെങ്കിൽ പോലും.കാരണം അല്ലെങ്കിൽ അറിവ് ആണ് യഥാർത്ഥത്തിൽ ഭയം എന്ന അനുഭവം കൊണ്ടുവരുന്നത്.
ഇനിയും എനിക്ക് ഉള്ളത് ഒരു ചോദ്യമാണ്
അറിവ് ഭയപെടുത്താനുള്ളതോ?
ഒരിക്കലും അല്ല
അറിവ് മുൻപോട്ടു പോകാനുള്ളതാണ്.ഒരു ഭീകരനെ കണ്ടാൽ ഒഴിഞ്ഞുപോകാനും ഒരു പാമ്പിന് വിഷം ഉണ്ട് എന്നുള്ള അറിവിൽ നിന്നും അതിൽനിന്നും അകന്നു നിൽക്കേണം എന്ന ബോധം ഉണ്ടാകുന്നു.
അറിവ് ഭയപ്പെടുത്തി ഇല്ലാതാക്കുന്നതിനുള്ളതല്ല മറിച്ചു മുന്പോട്ടുപോകുവാൻ, അല്ലെങ്കിൽ വളർച്ചയ്ക്കുള്ളതാകുന്നു.
ഒരു സംഭവം ഓർമ്മവരുന്നു
ഒരു ഭൂതം കയറിയ കുട്ടി പറഞ്ഞതായി വായിച്ചതാണ്. ഞാൻ ഒരു ചുള്ളിക്കമ്പു ഒടിച്ച ഇട്ടു അവളൊന്നു ഞെട്ടി ഞാൻ അകത്തു കയറി.
ആ കുട്ടി വൈകുന്നേരം വീടിനു പുറത്തു ഇറങ്ങിയപ്പോൾ നടന്ന സംഭവമാണിത്.
അവൾ ഒന്ന് ഞെട്ടി ഞാൻ അകത്തു കയറി .
ഭയത്തിന്റെ ഒരു മുഖം ആണിത്.
ഭയപ്പെട്ടു നിൽക്കുന്ന അവസ്ഥ അപകടമാണ്.അവിടെ പരീക്ഷകൻ കടന്നു വരും ഇയ്യോബിന്റെ പുസ്തകത്തിൽ. ഇയ്യോബ് പറയുന്ന ഒരു കാര്യമുണ്ട് .
ഇയ്യോബ് 3:25 ഞാൻ പേടിച്ചതു തന്നേ എനിക്കു നേരിട്ടു; ഞാൻ ഭയപ്പെട്ടിരുന്നതു എനിക്കു ഭവിച്ചു.
ഇയ്യോബിനെ പിന്തുടർന്ന
ഭയം ആണ് പിശാച് അവനു നേരെ ഉപയോഗിച്ചത് എന്ന് കാണാം.
സാമാന്യ ജീവിതത്തിൽ ഏതു സമയത്തും കടന്നുവരാവുന്ന ഒരു അനുഭവമാണിത്.എന്നാൽ അതിനെ അതിജീവിക്കേണം. ഇയ്യോബിന്റെ ജീവിതത്തിൽ ഞാൻ ഭയപ്പെട്ടിരുന്നതു എനിക്കു ഭവിച്ചു എന്ന് പറയുമ്പോഴും ഇയ്യോബ് തോൽക്കുകയായിരുന്നില്ല തന്റെ ഭയത്തിനുമുന്പിൽ.
ദൈവഭക്തി മുറുകെപ്പിടിച്ചു
അവിടെ ഇയ്യോബ് എന്ന വെക്തി പരീക്ഷകനെ തോല്പിച്ചു മുൻപോട്ടു കാൽ വയ്ക്കുന്നു.
ഭയപ്പെടുത്തുന്ന
വിഷയങ്ങൾക്ക് മുൻപിൽ ഭയന്ന് നില്കാതെ, താളടിയാകാതെ മുൻപോട്ടു പോകുവാൻ കഴിയേണമെങ്കിൽ ദൈവഭക്തി, ദൈവീക ജ്ഞാനം പ്രാപിച്ചു മുന്നേറണം.
മരുഭൂമിയിൽ ഇസ്രായേൽ ജനം പിറുപിറുത്തു ദൈവത്തിനും മോശയ്ക്കും എതിരായി.
അവിടെ ഇസ്രായേൽ മക്കളുടെ മേൽ ദൈവ കോപം ഉണ്ടായി. സംഖ്യാപുസ്തകം 21:6 അപ്പോൾ യഹോവ ജനത്തിന്റെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു; അവ ജനത്തെ കടിച്ചു; യിസ്രായേലിൽ വളരെ ജനം മരിച്ചു.
ഇസ്രായേൽ നിലവിളിച്ചപ്പോൾ മോശ ദൈവത്തോട് പ്രാർത്ഥിച്ചു
സംഖ്യാപുസ്തകം 21:8 യഹോവ മോശെയോടു: ഒരു അഗ്നിസർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കുക; കടിയേല്ക്കുന്നവൻ ആരെങ്കിലും അതിനെ നോക്കിയാൽ ജീവിക്കും എന്നു പറഞ്ഞു.
കൊടിമരത്തിന്മേൽ കെട്ടിയതു ഒരു ഭയത്തെയാണ് യെഹോവയുടെ കോപത്തെ
കാണിക്കുന്നു.എന്നാൽ അതിൽ നോക്കുന്നവൻ ജീവിക്കും.
ഭയം ഭക്തിയായി മാറുമ്പോൾ സംഭവിക്കുന്ന ഒരു അനുഭവം നാം ഇവിടെ കാണുന്നു.അതിൽ
നോക്കിയവർ ജീവിച്ചു. ഫിയർ ഓഫ് ദി ലോർഡ് ഈസ് ദി ബിഗിനിങ് ഓഫ് വിസദോം ദൈവത്തോടുള്ള ഭയം ആണ് ഭക്തി.അത് നമ്മെ എല്ലാ ഭയത്തിൽ നിന്നും മുൻപോട്ടു
കൊണ്ടുപോകുവാൻ ശക്തമാണ്
വചനം ഇപ്രകാരം പറയുന്നു
അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി അവരുടെ മുഖം ലജ്ജിച്ചു പോയതുമില്ല

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.