ഒ.എം. സീനിയർ ലീഡർ ചാക്കോ തോമസ് ബാം​ഗ്ലൂരിൽ പ്രസം​ഗിക്കുന്നു

 

ബാം​​ഗ്ലൂർ: കഴിഞ്ഞ 51 വർഷങ്ങൾ ഒ എം ഇന്റർനാഷണലിന് നേതൃത്വം നൽകുകയും 15 ൽ പരം വർഷം ലോഗോസ്, ഡൂലോസ് എന്നീ കപ്പലുകളുടെ ഡയറക്ടറായും 105 രാജ്യങ്ങളിൽ സുവിശേഷ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച ഡോ.ചാക്കോ തോമസ് ബാം​ഗ്ലൂരിൽ പ്രസം​ഗിക്കുന്നു.

നവംബർ 8, 9 തീയതികളിൽ, മുൻകാല ഒ.എം. പ്രവർത്തകരുടെ കൂട്ടായ്മയായ ഒ.എം. ഫോർവേർഡ് സമ്മേളനത്തിൽ അദ്ദേഹം സംസാരിക്കും. ഹോരമാവ് അ​ഗര, ഔവർ സെന്ററിൽ ആണ് സമ്മേളനം നടക്കുന്നത്. നവംബർ 11ന് ന്യൂലൈഫ് ഫെലോഷിപ്പ് ചർച്ചിലും 18 ന് പകൽ ഐ.പി.സി. കമ്മനഹള്ളി സഭയിലും വൈ​കിട്ട് ഹോരമാവ് അ​ഗര ബാം​ഗ്ലൂർ സിറ്റി ഫെലോഷിപ്പ് ചർച്ചിലും അദ്ദേഹം പ്രസം​ഗിക്കും.

ഒ.എം. സ്ഥാപക നേതാവ് ജോർജ്ജ് വെർവ്വറോടു ചേർന്നു പ്രവർത്തിച്ച ഡോ. ചാക്കോ തോമസ് ലോക മിഷൻ സമ്മേളനത്തിൽ വളരെയധികം ശ്രോതാക്കളുള്ള പ്രസം​ഗകനാണ്. സുവിശേഷ ദാഹമുള്ള പുതുതലമുറയ്ക്കും വൈദിക വിദ്യാർത്ഥികൾക്കും ഡോ. ചാക്കോ തോമസ്സിന്റെ സന്ദേശം പുത്തൻ ഉണർവ്വ് പകരുമെന്ന് ഒ.എം. ഫോർവേർഡ് നാഷണൽ ചെയർമാൻ കെ.എസ് സാമുവേൽ ക്രൈസ്തവ എഴുത്തുപുരയെ അറിയിച്ചു.

നാഷണൽ ഡയറക്ടർ റവ.ബെന്നി മോസസ് , കർണാടക സ്റ്റേറ്റ് കോ ഓർഡിനേറ്റർ ജോയ് കെ.പീറ്റർ , ഉമ്മൻ പി.ജോൺ, റെനി ജോർജ്, ഡോ.തോമസ് സാമുവേൽ, പാസ്റ്റർ പി.എം. ജോൺ, പാസ്റ്റർ. വി.എം.ശാമുവേൽ തുടങ്ങിയ ശക്തരായ നേതൃത്വനിര പ്രവർത്തനങ്ങൾക്ക് നേതൃത്യം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.