ലുധിയാന സിറ്റി റിവൈവൽ ചർച്ച് 14-ാം വാർഷിക കൺവൻഷൻ

ലുധിയാന: സിറ്റി റിവൈവൽ ചർച്ച് പതിനാലാമത് വാർഷിക കൺവെൻഷൻ നവംബർ 26, 27 തീയതികളിൽ ഈസാ നഗരി മൈതാനിയിൽ (സി.എം.സിക്കു സമീപം) നടക്കും. കർത്താവിൽ പ്രസിദ്ധനായ റവ. ഡേവിഡ് രാമയ്യ, പാസ്റ്റർ ക്രിസ്റ്റഫർ എന്നിവർ ദൈവവചനം സംസാരിക്കും പാസ്റ്റർ എബി ശമുവേൽ നേതൃത്വം നൽകും സി.ആർ.സി മ്യൂസിക് ടീം ഗാനങ്ങൾ ആലപിക്കും. 2005ൽ ലുധിയാനയിൽ ആരംഭിച്ച സഭ ഇന്ന് വളർച്ചയുടെ പാതയിലാണ്. പാസ്റ്റർ എബി സാമുവലാണ് നേതൃത്വം നൽകുന്നത്. എല്ലാ ആഴ്ചയിലും രാവിലെ 8.30 നും 10.30 നുമായി ആരാധനകൾ ഇംഗ്ലീഷിലും ഹിന്ദിയിലും നടക്കുന്നു. വളരെ ചെറിയ തോതിൽ ആരംഭിച്ച പ്രവർത്തനങ്ങളെ ഇന്ന് ദൈവം വിശാലതയിലേക്ക് നയിക്കുന്നു. കൺവൻഷനോടനുബന്ധിച്ച് സഹോദരിമാർക്കായി പ്രത്യേക കോൺഫറൻസും മുപ്പതാം തീയതി പാസ്റ്റേഴ്സിനും ലീഡേഴ്സിനുമായി പ്രത്യേക കോൺഫ്രൻസും നടക്കും. കൂടുതൽ വിവരങ്ങൾക്ക്; 0161222031, 99814294319.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.