ക്രൈസ്റ്റ് അംബാസിഡേഴ്സ് മേഖല കലാമത്സരങ്ങളും മെഗാ ബൈബിൾ ക്വിസും നടന്നു

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് യുവജന പ്രസ്ഥാനമായ ക്രൈസ്റ്റ് അംബാസഡറിന്റെ മേഖല കലാമത്സരങ്ങളും മെഗാ ബൈബിൾ ക്വിസ് മത്സരങ്ങളും മൂന്നു മേഖലകളായി നടന്നു.
ഉത്തരമേഖലാ മത്സരങ്ങൾ കോതമംഗലത്ത് നടന്നു. ഡിസ്ട്രിക്ട് സി.എ. ട്രഷറർ പാസ്റ്റർ ഷിൻസ് പി.റ്റി ഇവാഞ്ചലിസം കൺവീനർ പാസ്റ്റർ ലിജോ കുഞ്ഞുമോൻ പാസ്റ്റർ സാമുവൽ ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.

ദക്ഷിണമേഖലാ മത്സരങ്ങൾ തിരുവനന്തപുരത്ത് പേയാട് എ.ജി. സഭയിൽ വച്ച് നടന്നു. ഡിസ്ട്രിക്റ്റ് സി. എ സെക്രട്ടറി പാസ്റ്റർ അരുൺ കുമാർ, ചാരിറ്റി കൺവീനർ പാസ്റ്റർ സാബു റ്റി. സാം, ഡബ്ല്യു ഡി. ജോൺസൺ എന്നിവർ നേതൃത്വം നൽകി.

മധ്യമേഖല മത്സരങ്ങൾ പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ വെച്ച് നടന്നു. ഡിസ്ട്രിക്ട് സി.എ. പ്രസിഡന്റ് പാസ്റ്റർ സാം ഇളമ്പൽ വൈസ് പ്രസിഡണ്ട്, സാം പി. ലൂക്കോസ്, ജോയിൻറ് സെക്രട്ടറി പാസ്റ്റർ ബെന്നി ജോൺ, ബിനീഷ് ബി.പി. തുടങ്ങിയവർ നേതൃത്വം നൽകി

post watermark60x60

മലയാളം ഡിസ്ട്രിക്റ്റ് ബൈബിൾ കലാമത്സരങ്ങളും മെഗാ ബൈബിൾ ക്വിസ് ഫൈനൽ മത്സരങ്ങളും ഡിസംബർ 15ന് പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ വെച്ച് നടക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like