ന്യൂ ലൈഫ് കവിത രചന മത്സരം2018

ചെറുവക്കൽ: ന്യൂ ലൈഫ് ബിബ്ളിക്കൽ സെമിനാരി ” ഒരുക്കുന്ന ഓൺലൈൻ കവിതാ രചന മത്സരം.

നൽകപ്പെടുന്ന വിഷയത്തെ ആസ്പദമാക്കി കവിത രചിച്ചു നിർദ്ദിഷ്ട സമയത്തിനുള്ളിൽ അയച്ചു തരുന്നവരിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മൂന്നു സ്ഥാന വിജയികളെ കാത്തിരിക്കുന്നു, റവ.ഡോ. ജോൺസൻ ഡാനിയേൽ സ്പോൺസർ ചെയ്യുന്ന യഥാക്രമം 5000 ,3000, 2000 രൂ. ക്യാഷ് പ്രൈസ് …കൂടാതെ ഒട്ടനവധി പ്രോത്സാഹന സമ്മാനങ്ങളും. ഇവാ. കുഞ്ഞുമോൻ നെയ്യാർഡാം ആണ് ഈ പ്രോഗ്രാം കോഡിനേറ്റർ .

ഇവാ. എബ്രഹാം ചെല്ലിമറ്റം , റവ. ബെനിൻ ബി ആർ ,ഇവാ. ജോയ് നെടുംകുന്നം,ബ്രദർ .ജയിംസ് ജോര്‍ജ് ,പാ.റോഷൻ റ്റി ജോസഫ് എന്നിവരായിരിക്കും ഈ മത്സരപരിപാടിയുടെ വിധികർത്താക്കൾ.

കവിതാ രചനക്കുള്ള വിഷയവും,പാലിക്കേണ്ട നിബന്ധനകളും,രചനകൾ അയയ്‌ക്കേണ്ട വിധവും4-11-2018 നു അറിയിക്കുന്നതും,
14-11-2018 നു മത്സരത്തിന്റെ സമയം അവസാനിക്കുന്നതുമാണ്.
ഡിസംബർ മാസത്തിൽ പ്രാരംഭ ആഴ്ചയിൽ വിജയികളെ പ്രഖ്യാപിക്കുകയും 26-മത് ചെറുവക്കൽ കൺവൻഷനിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു.
കവിത എഴുതുവാൻ കഴിവും,പ്രാഗത്ഭ്യവുമുള്ള എല്ലാവർക്കും ഈ ന്യൂ ലൈഫ് കവിത രചന മത്സരം2018 ൽ പങ്കെടുക്കാം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.