തുര്‍ക്കിയില്‍ അമേരിക്കന്‍ മിഷണറി വീണ്ടും അറസ്റ്റില്‍

താനും ദിവസങ്ങൾക്കു മുൻപാണ് തുര്‍ക്കി അമേരിക്കന്‍  പാസ്റ്ററായ ആൻഡ്രൂ ബ്രൂൺസനെ വിട്ടയച്ചത്. ഇപ്പോള്‍  തുർകി അധികൃതർ വീണ്ടും  മറ്റൊരു അമേരിക്കൻ മിഷനറിയെ അറസ്റ്റ് ചെയ്തതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

18 വർഷമായി തുർക്കിയിൽ സുവിശേഷവേല ചെയ്യുന്ന  ഡേവിഡ് ബെയ്ൽ എന്ന സുവിശേഷകനാണ്  ശനിയാഴ്ച അങ്കാരയിൽ നിന്നും അറസ്റ്റിലായത്. അറസ്റ്റ്‌ ചെയ്തു പിറ്റേ ദിവസം വിട്ടയച്ചങ്കിലും അടുത്ത പതിനഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യം വിടണമെന്ന് അന്ത്യശാസനം നല്കിയിരിക്കുകയാണ് തുര്‍ക്കി അധികൃതര്‍.

 

-ADVERTISEMENT-

-ADVERTISEMENT-

You might also like