നൈജീരിയയില്‍ വര്‍ഗീയ സംഘര്‍ഷം: 55 പേര്‍ കൊല്ലപ്പെട്ടു

അബുജ: നൈജീരിയയില്‍ വര്‍ഗീയ സംഘര്‍ഷങ്ങളില്‍പ്പെട്ട് 55 പേര്‍ കൊല്ലപ്പെട്ടു. നൈജീരിയയിലെ കടുനയിലാണ് സംഭവം. സംഘര്‍ഷങ്ങളില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്.

നഗരത്തില്‍ കച്ചവടം നടത്തുന്നവര്‍ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസം വന്‍ സംഘര്‍ഷത്തിലേക്ക് മാറുകയായിരുന്നു. സംഭവത്തില്‍ 22 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പോലീസ് അധികൃതര്‍ നല്‍കുന്ന വിവരം. സ്ഥിതിഗതികള്‍ ആശങ്കാഭരിതമാണെന്ന് പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിയുടെ ഓഫീസ് അറിയിച്ചത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like