യൂ.പി.എഫ് – യു.എ.ഇ സ്വരൂപിച്ച ധനസഹായം മുഖ്യമന്ത്രിക്ക് കൈമാറി

ഷാർജ: കേരളത്തിൽ പ്രളയക്കെടുതിമൂലം കഷ്ടമനുഭവിക്കുന്നവർക്ക് സഹായം നൽകുന്നതിനായി സ്വരൂപിച്ച പണം കൈമാറുന്നതിനായി യൂ.പി.എഫ് പ്രതിനിധികൾ ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ സന്ദർശിച്ചു. റവ. ഡോ. വിത്സൻ ജോസഫ്, റവ. ഡോ. കെ ഓ മാത്യു, പാ. സാം അടൂർ, വിനോദ് എബ്രഹാം, സന്തോഷ് ഈപ്പൻ എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്. യൂ.പി.എഫ് നടത്തിയ ധനശേഖരണത്തിൽ, ദൈവസ്നേഹം പ്രകടിപ്പിച്ച് സഹകരിച്ച ഉദാരമനസ്സുകളോടുള്ള നന്ദിയും ക്രിസ്‌തീയസ്നേഹവും അറിയുക്കുന്നതായി ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ ആഗസ്റ്റ് മാസത്തിലായിരുന്നു കേരളത്തെ ഒന്നാകെ മുക്കിയ പ്രളയം വന്നത്. മലയാളികളുടെ ഐക്യവും, സ്നേഹവും, ലോകമറിഞ്ഞ സംഭവമായിരുന്നു അത്. ലോകമെമ്പാടുമുള്ളവരുടെ പ്രാർത്ഥനയും, സഹായങ്ങളും കേരളത്തിന്റെ ആശ്വാസത്തിനായി ലഭിച്ചിരുന്നു. പതിനായിരത്തിലധികം കിലോമീറ്റർ റോഡുകളും, പാലങ്ങളും, വീടുകളും ഒഴുകിപ്പോയി. വളരെയധികം പേരുടെ മരണത്തിനും പ്രളയം ഇടയാക്കി. അനേകം കുടുംബങ്ങളെ ശിഥിലമാക്കിയ പ്രളയക്കെടുതിയിൽ നിന്നും കേരളം കരകയറുന്നതേയുള്ളൂ.

-ADVERTISEMENT-

-ADVERTISEMENT-

You might also like