സോദരീ സമാജം താലന്ത് പരിശോധനയിൽ ആലപ്പുഴ എബനേസർ ചാമ്പ്യന്മാർ

ആലപ്പുഴ: ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്റ്റ് സോദരീ സമാജം താലന്ത് പരിശോധനയിൽ 59 പോയിന്റുകൾ നേടി ആലപ്പുഴ എബനേസർ സഭ ചാമ്പ്യൻഷിപ്പ് നേടി, ഗില്ഗാൽ കാർത്തികപ്പള്ളി 57 പോയിന്റോടെ റണ്ണേഴ്‌സ് അപ്പ്, 50 പോയിന്റുകൾ നേടി ആറാട്ടുവഴി ബെഥേൽ മൂന്നാം സ്ഥാനം നേടി

28 പോയിന്റുകൾ നേടിയ സിസ്റ്റർ ലിയാ ബെനെഡിക്റ്റ് എബനേസർ, ആലപ്പുഴ വ്യക്തിഗതനേട്ടം കൈവരിച്ചു.

രാവിലെ പാസ്റ്റർ ജോസഫ് ജോൺ അദ്ധ്യക്ഷത വഹിച്ച ആദ്യ സെഷനിൽ സെന്റർ സീനിയർ മിനിസ്റ്റർ പാസ്റ്റർ എൻ. സ്റ്റീഫൻ ഉത്ഘാടനം നിർവഹിച്ചു. സിസ്റ്റർ ആനി തോമസ് സ്വാഗത പ്രസംഗം നടത്തി. ഐ.പി.സി സെന്ററുകളിൽ സോദരീ സമാജത്തിന്റെ താലന്ത് പരിശോധന ഡിസ്ട്രിക്റ്റ് തലത്തിൽ ആദ്യമായി നടപ്പിലാക്കിയ ആലപ്പുഴ വെസ്റ്റ് സെന്ററിന്റെ 7-മത് താലന്ത് പരിശോധന അനുഗ്രഹീതമായി സമാപിച്ചു.

post watermark60x60

ഡിസ്ട്രിക്റ്റ് സോദരീ സമാജം എക്സിക്യൂട്ടീവ് അംഗങ്ങളായ സഹോദരിമാരായ ലീലാമ്മ എബ്രഹാം, ബേബികുട്ടി തോമസ്, ആനി തോമസ്, ആൻസി സാബു, അച്ചാമ്മ മാത്യു എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like