ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത്‌ ചാപ്റ്ററ് രൂപീകരിച്ചു; സുവി. ജോയ് നെടുംകുന്നം പ്രസിഡന്റ്

അഹമ്മദാബാദ്: ക്രൈസ്തവ എഴുത്തുപുരയുടെ ഗുജറാത്ത് ചാപ്റ്റർ ഉദ്ഘാടനം ഇന്ന് സബർമതി മൗണ്ട് സീയോൻ പ്രയർ ഹാളിൽ വച്ചു നടന്നു. പാസ്റ്റർ റെനു പി. യോഹന്നാൻ പ്രാരംഭ പ്രാർത്ഥന നടത്തി. ശാരോൻ ഗുജറാത്ത് സോണ് സെന്റർ മിനിസ്റ്റർ പാസ്റ്റർ ബെന്നി പി.വി. യുടെ അധ്യക്ഷതയിൽ പാസ്റ്റർ ബെൻസൻ ഡാനിയേൽ സ്വാഗതം ആശംസിച്ചു. വൈ.പി.ഇ- സണ്ഡേസ്കൂൾ ഗുജറാത്ത് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷിബു മാത്യു ഉദ്‌ഘാടനം ചെയ്തു. ശാരോൻ ഫെല്ലോഷിപ്പ് ചർച് നോർത്ത്- വെസ്റ്റ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഡേവിഡ് കെ. മുഖ്യ പ്രഭാഷണം നടത്തി. ക്രൈസ്തവ എഴുത്തുപുര ഫാമിലി മാഗസിൻ ചീഫ് എഡിറ്റർ പാസ്റ്റർ ജെ.പി. വെണ്ണിക്കുളം പ്രവർത്തന വിശദീകരണം നൽകി പുതിയ ടീമിനെ സദസ്സിനു പരിചയപ്പെടുത്തി. പാസ്റ്റർ ഷിബു അനുഗ്രഹ പ്രാർത്ഥന നടത്തി. പാസ്റ്റർ പോൾ നാരായൺ, പാസ്റ്റർ ടൈറ്റ്‌സ് ജോസഫ്, റോയിസൻ രാജൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. സുവി. ജോയ് നെടുംകുന്നം കൃതജ്ഞത അറിയിച്ചു. പാസ്റ്റർ രാജു മാത്യു സമാപന പ്രാർത്ഥന നടത്തി.

സുവി. ജോയ് നെടുംകുന്നം (പ്രസിഡന്റ്), പാസ്റ്റർ ഷിബു മാത്യു, പാസ്റ്റർ ടൈറ്റ്‌സ് ജോസഫ്‌(വൈസ് പ്രസിഡന്റുമാർ), പാസ്റ്റർ ബിനു ഇളംപള്ളിൽ (സെക്രട്ടറി), എഡ്വിൻ രാജു (ജോ. സെക്രെട്ടറി), പാസ്റ്റർ രാജേഷ് മത്തായി (ട്രഷറർ), റോയിസൻ രാജൻ (പബ്ലിസിറ്റി കൺവീനർ), പാസ്റ്റർ പ്രസന്ന കുമാർ (മിഷൻ കോർഡിനേറ്റർ), സുവി. അനിൽ മാത്യു (ശ്രദ്ധ കോർഡിനേറ്റർ), പാസ്റ്റർ ബെൻസൻ ഡാനിയേൽ (അപ്പർ റൂം കോർഡിനേറ്റർ), പാസ്റ്റർ ഷെയിൻ ഡാനിയേൽ, സാം മാത്യൂസ് (കമ്മറ്റി അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ

-ADVERTISEMENT-

-ADVERTISEMENT-

You might also like