ഫോണുകളില്‍ ഇനി സിം വേണ്ട: പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കാന്‍ ഒരുങ്ങി ഗള്‍ഫ് രാജ്യം
ദോഹ: ഫോണുകളില്‍ ഇനി സിം വേണ്ട. പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കാന്‍ ഒരുങ്ങി ദോഹ. 5ജി സാങ്കേതികവിദ്യയിലേക്കുള്ള മാറ്റത്തിനൊപ്പം ഉരീദുവും വോഡഫോണും ഇലക്ടോണിക് സിം കാര്‍ഡ് സാങ്കേതികവിദ്യയാണ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇത് നിലവില്‍ വന്നാല്‍ സാധാരണരീതിയിലുള്ള സിം കാര്‍ഡുകള്‍ക്ക് പകരം ഏത് കമ്ബനിയുടെ സേവനമാണോ ഉപയോഗിക്കുന്നത് അവരുടെ സിം ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ സിം കാര്‍ഡിന്റെ സേവനങ്ങള്‍ ഇതിലൂടെ ലഭ്യമാകും. ഇത്തരത്തില്‍, ഒന്നിലേറെ ഓപ്പറേറ്റര്‍മാരുടെ സിം ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുവാന്‍ സാധിക്കും.
ഖത്തറില്‍ ഇ- സിം സാങ്കേതികവിദ്യ ഇതിനകം വിജയകരമായി പരീക്ഷിച്ചുകഴിഞ്ഞു. ഒരു നമ്ബറില്‍ നിന്നു മറ്റൊരു നമ്ബറിലേക്ക് ഡിജിറ്റലായി മാറാം. ഇത് കൂടാതെ ഒരു ഉപഭോക്താവിന് വ്യക്തിപരമായ കണക്ഷനും ബിസിനസ് കണക്ഷനും ഉണ്ടെങ്കില്‍ രണ്ടും ഒരേ മൊബൈലില്‍ തന്നെ ഉപയോഗിക്കാനും ഇരു നമ്ബറുകളിലേക്കും ഡിജിറ്റലായി മാറുവാനും സാധിക്കും. ഇ സിമ്മിെന്റ ഉപയോഗം ‘ഇന്റര്‍നെറ്റ് ഓഫ് തിങ്സ്’ പോലെയുള്ള കാര്യങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. വാച്ചുകള്‍, ശരീരത്തില്‍ ധരിക്കാന്‍ കഴിയുന്ന മറ്റു വസ്തുക്കള്‍ എന്നിവ സിംകാര്‍ഡ് ഇല്ലാതെ തന്നെ മൊബൈല്‍ നെറ്റ്വര്‍ക്കുമായി കണക്റ്റ് ചെയ്യാനും പ്രവര്‍ത്തിക്കുവാനും സാധിക്കും.
രാജ്യത്തിനും ജനങ്ങള്‍ക്കും ഏറ്റവും മികച്ച സേവനയും സാങ്കേതികവിദ്യ യും ലഭ്യമാക്കാനാണു ശ്രമിക്കുന്നതെന്ന് ഉരീദു സിഇഒ വലീദ് അല്‍ സയ്ദ് പറഞ്ഞു. 5ജി അവതരിപ്പിക്കുന്നതിനൊപ്പം തന്നെ ഇ സിം സാങ്കേതിക വിദ്യയും ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കാനാവും. ലോകത്ത് ആദ്യമായി തന്നെ ഖത്തറിലെ ഉപഭോക്താക്കള്‍ക്കാണ് ഈ പുതിയ സാങ്കേതികവിദ്യയുടെ പ്രയോജനം ലഭിക്കുകയെന്നു വോഡഫോണ്‍ ഖത്തര്‍ സിഇഒ ഷെയ്ഖ് ഹമദ് അബ്ദുല്ല ആല്‍ഥാനി പറഞ്ഞു. ഏറ്റവും നൂതനമായ സാങ്കേതികവിദ്യകള്‍ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കാനാണു ശ്രമിക്കുന്നതെന്നും . ഇ – സിം അവതരിപ്പി ക്കുന്നത് ഇതിന്റെ തുടര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു.