യു.പി.എഫ് വിദ്യാർത്ഥി ക്യാമ്പിന് ഷാർജയിൽ തുടക്കമായി

ഷാർജ : യു.എ.ഇ-യിലെ ദുബായ് -ഷാർജ മേഖലയിലെ പെന്തെക്കോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പ് (യു.പി.എഫ് )ന്റെ ആഭിമുഖ്യത്തിലുള്ള 12-മത് വിദ്യാർത്ഥി ക്യാമ്പിന് ഇന്ന് രാവിലെ ഷാർജയിൽ തുടക്കമായി. യു.പി.എഫ് ദുബായ്-ഷാർജയുടെ പ്രസിഡന്റായ പാസ്റ്റർ സാം അടൂർ ക്യാമ്പ് ഉത്ഘാടനം ചെയതു.

“സ്കൈ കാസ്സിൽ” എന്നതാണ് ക്യാമ്പിന്റെ തീം. ഇന്ന് മുതൽ 27 വരെ ഷാർജ വർഷിപ്പ് സെന്ററിൽ നടക്കുന്ന ക്യാമ്പിൽ ഇവാ. റെനി വെസ്ലി നയിക്കുന്ന ട്രാൻസ്ഫോർമേഴ്‌സ് ടീം നേതൃത്വം നൽകും. ഓസ്‌ട്രേലിയയിൽ നിന്നുള്ള നാലംഗ ടീമാണ് വർഷിപ്പിന് നേതൃത്വം നൽകുന്നത്. 3 വയസ്സു മുതൽ 19 വയസ്സുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. യു.എ.ഇ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കും. യു.എ.ഇ യിലെ വിവിധ എമിരേറ്റുകളിൽ നിന്നുള്ള 55 സഭകൾ ഉൾപ്പെടുന്നതാണ് യു.പി.എഫ്. ക്യാമ്പ് കോർഡിനേറ്റർമാരായ പാസ്റ്റർ ഷിബു വർഗ്ഗീസ്, പാസ്റ്റർ ബ്ലെസ്സൺ ചെറിയാൻ, പ്രസിഡന്റ് പാസ്റ്റർ സാം അടൂർ, സെക്രട്ടറി സന്തോഷ് ഈപ്പൻ, വിനോദ് എബ്രഹാം എന്നിവർ നേതൃത്വം നൽകും.

ക്രൈസ്തവ എഴുത്തുപുരയെ പ്രതിനിധീകരിച്ച് ഡാർവ്വിൻ വിൽസൺ, ഷൈജു മാത്യു, പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ എന്നിവർ ക്യാമ്പിൽ സന്നിഹിതരായിരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like