കവിത: ദിവ്യ സ്‌നേഹം | സുബി സജി (കൊല്ലക )

ദേവാ നിൻ തിരു ഇഷ്ട്ടം ചെയ്‍വാൻ
എന്നെ പൂർണമായി നൽകിടുന്നേ
നിൻ തിരു പാണിതൻ കരവിരുതിനാൽ എന്നെ
പണിയുക നാഥാ സമ്പുർണമായ്

നിൻ ദിവ്യ സ്നേഹത്തിൻ ആഴവും വീതിയും
കാണുവാൻ എന്നുള്ളം കാംഷിക്കുന്നെ
ഉറപ്പിക്കെന്നെ നിൻ തിരു കരത്താൽ
പതറാതെ ഞാൻ ഭൂവിൽ നിലനിന്നിടാൻ

തിരു മാർവതിൽ ചേർന്നിരിപ്പതി നായ്
എന്നെ പൂർണമായി ഏകിടുന്നെ
ചേർത്തിടുക എന്നെ നിൻ തിരു ഭുജത്താൽ
എന്നഴൽ അഖിലം തീർന്നിടുവാൻ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.