കവിത:അന്ധനായ രാജാവ്‌ | വിപിൻസ് പുത്തൂരാൻ

സത്യമായ കാര്യങ്ങളിതത്രെയും
എല്ലാവർക്കുമിതെല്ലാക്കാര്യവുമറിയാം
പകൽപോലെയവയെല്ലാം പച്ചപരമാർത്ഥം
നമ്മളിതെല്ലാവരിലും നാവുണ്ടല്ലോ,
എങ്കിലും, നാം പലരും ഊമകളാണ്
അന്ധനായ രാജാവ്‌ ഭരിക്കുന്ന
മൗനമെന്ന രാജ്യത്തിലെ
ഊമകളായ പ്രജകളാണ് നാം.

കാഴ്‌ച്ചയില്ലാത്ത രാജാവെന്നുമോരോരോ
കുഴികളിൽ വീണുകൊണ്ടേയിരിക്കുന്നു.
പരിവാരങ്ങളായ കുറെയേറെപ്പേരെ-
പ്പോഴുമൊപ്പമുണ്ടെങ്കിലുമവരിൽ
പലരും പലപ്പോഴും കൂടെ വീഴുന്നുമുണ്ട്‌
തങ്ങളുടെ ചുറ്റിലും കേൾക്കുന്ന കോലാഹലം
അവർ കേൾക്കുന്നേയില്ലാ;
കാരണമവർ പൊട്ടന്മാരാണല്ലോ,
അവരെ പഴിച്ചിട്ടു കാര്യമില്ലാ:
ചെവിയില്ലാത്തവരെങ്ങനെ കേൾക്കും!

എല്ലാവരെയും പടുകുഴിയിലേക്കു
നയിക്കുന്നോരന്ധനായ രാജാവും,
താൻ പറയുന്നെതെന്തെന്നു കേൾക്കാൻ
കഴിയാത്ത നൂറുകണക്കിനു പരിവാരങ്ങളും,
ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും
കാണാതെയും കേൾക്കാതെയും നടിക്കുന്ന
ഊമകളായ പതിനായിരക്കണക്കിനു പ്രജകളും

എല്ലാവർക്കുമിതെല്ലാക്കാര്യവുമറിയാമല്ലോ
പകൽപോലെയിതെല്ലാം പച്ചപരമാർത്ഥം!
വാഴ്‌വതവർ വാഴ്‌വതവർ വാണിഭമാക്കി പലതും
ഒഴിവാക്കേണ്ടവയെല്ലാം ഒഴിച്ചുകൂടാനാവാത്തതാക്കി
വാഴേണ്ടവൻ വരും വേളയിൽ കാണുമോ,യീപ്പഹയർ

വിലയറിയാവുന്നവർ വിയർപ്പൊഴുക്കിയവരൊ-
ത്തൊരുമിച്ചുയരത്തിലേക്കു നോക്കി ചോദിച്ചു:
നശ്വരമാകുമീ രാജ്യമിതെന്നസ്ത്മിക്കുമോ ?
അനശ്വരൻ വാഴും നിത്യരാജ്യമെന്നുവന്നുദിക്കുമോ ?

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.