ചെറുചിന്ത: പണമില്ലാത്തവൻ പിണം | പാസ്റ്റർ ഷാജി ആലുവിള

പണം ഇല്ലാത്തവൻ പിണം എന്നാണ് കേട്ടിട്ടുള്ളത്.അത് ഒരു അർത്ഥത്തിൽ സത്യവും തന്നെ.വേറുകൃത്യങ്ങൾ ഒന്നും ആരോടും കാണിക്കരുത് എന്ന് പഠിപ്പിക്കുന്ന നമ്മുടെ ഇടയിൽ അതിന്റെ അതിപ്രസരം കാണുമ്പോൾ കർത്താവിനും അതു സഹിക്കാൻ പറ്റുമോ ??
കാശു കൊണ്ട് കീശ നിറക്കാൻ കാശുകാർ ഇല്ലാതെ പറ്റില്ലല്ലോ നമ്മുടെ ഇടയിൽ.ഒട്ടും സമയം ഇല്ലാത്ത നേതാക്കൻമാർ പോലും എത്ര സമയം വേണമെങ്കിലും കീശക്കു കനമുള്ള കാശുകാർക്ക് വേണ്ടി മാറ്റിവെക്കും. വിവാഹം , സംസ്കാരം , ഭവന പ്രതിഷ്ഠ, ഇത്യാദി വേളകളിൽ പെരുമയും പണവുമുള്ളവർക്ക് വേണ്ടി ഇവർ വേദിയിലും വീട്ടിലും വാനോളം പുകഴ്ത്തി കൂടെ കാണും.
സാധാരണക്കാരിൽ സാധാരണ ക്കാരനായ ഒരാളിന്റെ ഇത്യാദി വേളകളിൽ ഈ നേതാക്കൻ മാരിൽ എത്ര പേർ സമയം ചിലവിടും. ഒഴിച്ചു കൂടുവാൻ പറ്റാത്ത പ്രോഗ്രാം ഉണ്ടെങ്കിൽ അത് ഒരു ന്യായമായ കാരണം തന്നെ. പണക്കാരെ കൊണ്ട് മാത്രമല്ല നമ്മുടെ സമൂഹം നിലനിൽക്കുന്നത്. പട്ടിണി കിടന്നും അത്യ ആധ്വാനം ചെയ്തും ചോര നീരക്കിയ ഒരു പിടി ജനതയുടെ ജനകീയ സ്നേഹത്തിന്റെ കലവറയാണ് ഈ സമൂഹം എന്നു മറക്കരുത്. അവരുടെ കഠിന അധ്വാനത്തിന്റെ ഫലമാണ് രാഷ്ട്രീയമായാലും മതമായാലും നേതാക്കമാരെ പ്രസ്ഥാങ്ങളിൽ നേതാവാക്കിയത്. ഇത് മറന്നു പോയാൽ നന്ദി കേടു തന്നെ ആണ്.ഈ നേതാക്കന്മാർ ചാകാ റായാലും കസേരയിൽ ഇരുന്നയാലും മറ്റൊരാൾക്ക് വേദി കൊടുക്കാതെ അടിച്ചു മിന്നും.ഈ സ്നേഹവും പുക ഴ്ത്തി പറച്ചിലും ഒരു സാധുവിനുവേണ്ടി ഈ നേതാവ് ചെയ്യുമോ.ഇല്ല കാരണം കീശയിലെ കാശിന്റെ കനം ആണ് കവറിന്റെ ഭാരം.
നിൽക്കാൻ കെൽപ്പില്ലാത്ത മെത്രാനായാലും സഭ മേലധ്യക്ഷൻ ആയാലും നിന്നും ഇരുന്നും മണിക്കൂറുകൾ ചെലവിട്ട് പോയാലും പാവപ്പെട്ടവനെ കാണാനുള്ള കണ്ണ് ഇവർക്കുണ്ടോ ?? “ദീപസ്തംഭം മഹാശ്ചര്യം നമുക്ക് കിട്ടണം പണം” അത്രേയുള്ളൂ ഇവർക്കൊക്കെ.എന്നും കോരന് കഞ്ഞി കുമ്പിളിൽ തന്നെ. ഈ നിലവാരത്തിന് ഇനി എന്ന്‌ ഒരു മാറ്റം വരും..ആവോ..??..നാം ആരായാലും മരണത്തോടെ മറയപ്പെടും.ഒടുവിൽ ഉയർത്തെഴുന്നേൽപ്പിൽ ഇവിടെ കാണിച്ച വേർകൃത്യങ്ങളുടെ കണക്ക് അവിടെ കൊടുക്കേണ്ടി വരും…ഓ അതൊന്നും ഇവർ കാര്യമാക്കുന്നില്ല എന്നുള്ളതാണ് മറ്റൊരു സത്യം…മാറ്റുവിൻ ചട്ടങ്ങളും നിലവാരം നോക്കിയുള്ള രീതികളും…സുവിശേഷത്തിൻ വിപ്ലവമായി തീരട്ടെ നമ്മുടെ ഓട്ടകളം ഒന്നായി ചേരാം ഒന്നായിക്കാണാം. നിറ മണ പണ കുല വ്യത്യാസം ഇല്ലാതെ ഏവരെയും….

-ADVERTISEMENT-

-ADVERTISEMENT-

You might also like