ദുരിത ബാധിതർക്ക് സഹായഹസ്തവുമായി ഐ പി സി കുവൈറ്റ് പി വൈ പി എയോട് ചേർന്ന് കുമ്പനാട് സെന്റർ പി വൈ പി എ

ആറന്മുള: കുറിച്ചിമുട്ടം എഴിക്കാട് കോളനിയിലെ വെള്ളപ്പൊക്ക ദുരിത ബാധിതർക്ക് ആശ്വാസമായി ഐ പി സി കുവൈറ്റ് പി വൈ പി എയോട് ചേർന്ന് കുമ്പനാട് സെന്റർ പി വൈ പി എ നാളെ രാവിലെ 10 മണി മുതൽ മെഡിക്കൽ ക്യാമ്പും പലചരക്ക് സാധനങ്ങളുടെ വിതരണവും നടത്തും. ഓബേദ് ഹീലിംഗ് മിഷൻ ഹോസ്പിറ്റലിന്റെ ചുമതലയിൽ ഡോ. അലക്സാണ്ടർ തോമസ് (റിട്ടയേർഡ് ഫിസിഷ്യൻ, വെല്ലൂർ മെഡിക്കൽ കോളേജ്), ഡോ. ജോർജ്‌ തോമസ് (കോഴഞ്ചേരി) എന്നീ വിദഗ്ധ ഡോക്ടർമാരുടെ സാനിധ്യത്തിൽ മെഡിക്കൽ ചെക്കപ്പുകൾ നടത്തുകയും ആവശ്യമായ മരുന്നുകൾ എത്തിച്ചു കൊടുക്കപ്പെടുകയും ചെയ്യും. ഇതുകൂടാടെ പ്രളയക്കെടുതിയിൽ അകപ്പെട്ട കുടുംബങ്ങൾക്ക് ആവശ്യമായ പലചരക്ക് സാധനങ്ങളും കുമ്പനാട് സെന്റർ പി വൈ പി എയുടെ നേതൃത്വത്തിൽ നാളെ വിതരണം ചെയ്യപ്പെടുന്നു. എഴിക്കാട് കോളനിയിലെയും മറ്റ് എല്ലാ ഇടങ്ങളിലെയും ദുരിത ബാധിതർക്ക് വേണ്ടി ഒരുമിച്ച് പ്രാർത്ഥിക്കുവാൻ സെന്റർ പി വൈ പി എ പ്രസിഡന്റ് പാസ്റ്റർ ബ്ലസൻ കുഴിക്കാല ആഹ്വാനം ചെയ്തു.

ജാതിമത ഭേദമെന്യേ ദുരിതം അനുഭവിക്കുവരുടെ കണ്ണീരൊപ്പാൻ കഴിയുന്നത് വ്യക്തിപരമായും കുമ്പനാട് സെന്റർ പി വൈ പി എയ്ക്കും ഒരു വലിയ അനുഗ്രഹമായി കാണുന്നുവെന്ന് കുമ്പനാട് സെന്റർ പി വൈ പി എ സെക്രട്ടറി നെവിൻ മങ്ങാട്ട് പ്രസ്താവിച്ചു. ഐ പി സി കുവൈറ്റ് പി വൈ പി എയോടുള്ള നന്ദിയും കടപ്പാടും കുമ്പനാട് സെന്റർ പി വൈ പി എയുടെ നാമത്തിൽ അറിയിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like