കവിത: ദിവ്യ സ്നേഹം | ബെന്നി ജി മണലി

ഓടി തളര്‍ന്നൊരു  നേരത്തിലെന്നെ
മാറില്‍ ചേര്‍ക്കുന്ന യേശു
അമ്മയെപോലെന്നെ മാറില്‍ ചേര്‍ക്കുന്ന
യേശുവാനെന്നുടെ തോഴന്‍

കണ്ണീരു  വറ്റി ഞാന്‍  ഏറെ  കരഞ്ഞപ്പോള്‍
ആശ്വാസമേകിയ യേശു
താതനെ പോലെന്നെ  പാണിയാല്‍ ചേര്കുന്ന
സ്വര്‍ഗീയ താതന്‍  എന്നേശു

കല്ലിലും മുള്ളിലും  തട്ടി എന്‍ പാദം
തുള്ളിയായ് രക്തം  ഇറ്റിറ്റ് വീഴുമ്പോള്‍
ഏറെ മുന്നോറ്റൊടാന്‍ കഴിയാത്ത  നേരത്ത്
തോളില്‍ എന്നെറ്റുന്ന നാഥന്‍

ചാരത്ത് ഉള്ളവര്‍  തള്ളി കളഞ്ഞപ്പോള്‍
സ്വന്തത്തില്‍ ഉള്ളവര്‍ ഏറെ പഴിച്ചപ്പോള്‍
ചങ്ക് പിളരുന്ന  വേദനയിലെന്നെ
ചാരെ അണച്ച എന്‍ യേശു

പാപി  നീ എന്നീ  കൂട്ടം വിളിക്കുമ്പോള്‍
കൂട്ടമായെന്നെ  കല്ലേരിയുംബോഴും
ചേര്‍ത്ത് എന്നെ ചാരെ അണച്ച് എന്‍
പാപത്തെ  നീക്കിയ  നാഥന്‍

ആ ദിവ്യ സ്നേഹം  അതുല്യ സ്നേഹം
പുതു ജീവന്‍ എന്നിലെക്കോഴുക്കുന്ന നാഥന്‍
അന്ധകാരത്തിന്റെ തടവറയില്‍ നിന്നും
നിത്യത നല്‍കുന്ന സ്നേഹം

-ADVERTISEMENT-

-ADVERTISEMENT-

You might also like