ഓസ്‌ട്രേലിയൻ പി. ആർ. വിസക്കായി അപേക്ഷിക്കുന്നവർക്ക് ആവശ്യമായ പോയിന്റ് 65 ആക്കി ഉയർത്തി

കാൻബെറ: നിലവിൽ ഓസ്‌ട്രേലിയൻ പെര്മനെന്റ് റെസിഡൻസിക്കായി അപേക്ഷിക്കുന്നവർക്ക് 60 പോയിന്റ് ആണ് ആവശ്യമായിട്ടുള്ളത് . ഇതാണ് ജൂലൈ ഒന്ന് മുതൽ 65 ആക്കി ഉയര്ത്തുന്നത്.

താഴെ കൊടുത്തിരിക്കുന്ന വിസകളെയാണ് ഈ പുതിയ മാറ്റം ബാധിക്കുന്നതെന്ന് കുടിയേറ്റകാര്യ വകുപ്പ് അറിയിച്ചു.

    Skilled-Independent (Permanent) (Class SI) Subclass 189
Skilled-Nominated (Permanent) (Class SN) Subclass 190
Skilled-Regional Sponsored (Provisional) (Class SP) Subclass 489

ജൂലൈ ഒന്നിന് മുൻപായി എക്സ്പ്രെഷൻ ഓഫ് ഇന്ട്രെസ്റ് സമർപ്പിക്കുന്നവർക്ക് ജൂലൈ ഒന്നിന് മുൻപ് ഇൻവിറ്റേഷൻ ലഭിക്കുകയാണെങ്കിൽ 60 പോയിന്റ് മതിയാകും. എന്നാൽ ജൂലൈ ഒന്ന് മുതൽ ഇൻവിറ്റേഷൻ ലഭിക്കുന്നവർക്ക് 65 പോയിന്റ് ആവശ്യമായി വരും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.