ഇന്നറിയുവാൻ: ഇന്ന് ലോക ലഹരിവിരുദ്ധ ദിനം

മനുഷ്യ രാശിയെ നാശത്തിലേക്കു നയിക്കുന്ന ലഹരിവസ്തുക്കളുടെ ഭീകരതയെപ്പറ്റി സമൂഹത്തെ ഉണര്‍ത്താനും അവയുടെ ഉപയോഗം തടയാനുമായിലോകം ഇന്ന് ലഹരി വിരുദ്ധദിനമായി ആചരിക്കുന്നു. 1987 ലാണ് ഐക്യരാഷ്ട്രസഭ ജൂണ്‍ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി പ്രഖ്യാപിച്ചത്.
ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാവുമ്പൊഴും അവയുടെ ഉല്പാദനവും ഉപഭോഗവും അനുദിനം വര്‍ദ്ധിച്ചു വരികയാണ് .

സകല തിന്മകളുടെയും ഉറവിടമാണ് ലഹരി. കൊലപാതകങ്ങള്‍, സ്ത്രീകള്‍ക്കെതിരായുള്ള അക്രമങ്ങള്‍, ആത്മഹത്യകള്‍, വാഹനാപകടങ്ങള്‍ തുടങ്ങി നാട്ടില്‍ നടക്കുന്ന പ്രശ്നങ്ങളുടെ ഒരു പ്രധാന കാരണം ലഹരി തന്നെ. വായ്, നാക്ക്, അന്നനാളം എന്നിവയില്‍ അര്‍ബുദം, രക്തധമനികളില്‍ നിക്കോട്ടിനടിഞ്ഞ് ഉണ്ടാകുന്ന ഹൃദ്‌രോഗങ്ങള്‍ക്കും കാരണം ലഹരി തന്നെ.
പല കാരണങ്ങള്‍ കൊണ്ടും ലോകം ലഹരി വസ്തുക്കള്‍ക്ക് അടിമപ്പെടുന്നു. യുവതലമുറയാണ് ഇന്ന് ഏറ്റവും കൂടുതല്‍ ലഹരി പദാര്‍ത്ഥങ്ങള്‍ക്കും മയക്കുമരുന്നുകള്‍ക്കും അടിമകളാകുന്നത്. സ്ക്കൂളുകളിലും ക്യാമ്പസുകളിലും മയക്കുമരുന്നിന്റെ ഉപയോഗം കൂടി വരുകയാന്നൊണ് കണക്കുകള്‍ പറയുന്നത്. ജീവിതപ്രശ്നങ്ങള്‍, മാനസിക പിരിമുറുക്കങ്ങള്‍ തുടങ്ങി ലഹരിക്ക്‌ അടിമയാകാന്‍ കാരണങ്ങള്‍ ഒരുപാടാണ്‌. എന്നാല്‍ അല്പനേരത്തെ ആശ്വാസത്തിനായി വിലപ്പെട്ട ജീവിതം തന്നെ നശിപ്പികുകയാണ് എന്ന കാര്യം ആരും ഓര്‍ക്കുന്നില്ല.

ലോകമാകെ 16 കോടി ജനങ്ങള്‍ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതായി യു.എന്നിന്റെ ഡ്രഗ്സ് റിപ്പോര്‍ട്ട് ആസ്പദമാക്കിയുള്ള കണക്കുകള്‍ പറയുന്നു.
ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതു പോലെ അവ പ്രചരിപ്പിക്കുന്നതും വലിയ തെറ്റാണ്. ഇതിന് പരാമവധി മുപ്പത് വര്‍ഷം വരെ കഠിനതടവു ലഭിച്ചേക്കാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.