അഗ്മ വോയിസ് പ്രകാശനം ജൂൺ 25ന്‌

തിരുവല്ല: അസംബ്ലീസ് ഓഫ് ഗോഡ് വേൾഡ് മലയാളി മീഡിയ അസോസിയേഷന്റെ പ്രഥമ പ്രസിദ്ധികരണമായ അഗ്മ വോയ്സിന്റെ പ്രകാശനം ജൂൺ 25ന് തിരുവല്ല കുറ്റപ്പുഴ ക്രിസ്ത്യൻ അസംബ്ലിയിൽ നടക്കും. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മുൻ സെക്രട്ടറിയും, എഴുത്തുകാരനുമായ പാസ്റ്റർ ഫിന്നി ജോർജ് ഉദ്ഘാടനം ചെയ്യും. അഗ്മ ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡി. കുഞ്ഞുമോൻ അധ്യക്ഷത വഹിക്കും. ഗ്രന്ഥകാരനും എഴുത്തുകാരനുമായ മാത്യു പാലത്തുങ്കലാണ് ചീഫ് എഡിറ്റർ. പാസ്റ്റർ ജോൺ എബ്രഹാം പബ്ലിഷറായും സണ്ണി ഇലഞ്ഞിമറ്റം, ജോയ് നെടുംകുന്നം, ജോയി മുളയറ, അനീഷ് എംഐപ്പ് എന്നിവർ എഡിറ്റേഴ്സായും പ്രവർത്തിക്കുന്നു. പാസ്റ്റർ പോൾ മാള, പാസ്റ്റർ ഷാജി ആലുവിള, ജിനു വർഗീസ്, പാസ്റ്റർ കെ.കെ. എബ്രഹാം, പാസ്റ്റർ ടി.വി. ജോർജുകുട്ടി, പാസ്റ്റർ സജി ചെറിയാൻ തുടങ്ങിയവർ നേതൃത്വം നൽകും. പുതിയ എഴുത്തുകാരെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുന്നത് ഉൾപ്പെടെ നിരവധി പദ്ധതികൾക്ക് അഗ്മ വൈകാതെ തുടക്കം കുറിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like