സത്യത്തിന്‍റെ എഴുത്തുകരാകുക – പാസ്റ്റര്‍ സി.പി. രാജു അലഹബാദ്

തിരുവല്ല: സത്യം അറിയുക അത് അറിയിക്കുക എന്നത് ദൈവകല്പനയാണെന്നും എഴുത്തുകാര്‍ സത്യത്തിന്‍റെ സാക്ഷികളാകണമെന്നും അസംബ്ളീസ് ഓഫ് ഗോഡ് നോര്‍ത്തേണ്‍ ഡിസ്ട്രിക്ട് കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ സി.പി. രാജു അലഹബാദ് പ്രസ്താവിച്ചു. മെയ് 15 നു തിരുവല്ല വൈ.എം.സി.എ. ഹാളില്‍ നടന്ന അസംബ്ളീസ് ഓഫ് ഗോഡ് വേള്‍ഡ് മലയാളി മീഡിയ അസോസിയേഷന്‍ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമൂഹത്തെയും സഭയെയും വസ്തുനിഷ്ടമായി അറിയുന്നവര്‍ക്കു മാത്രമേ സത്യത്തിന്‍റെ എഴുത്തുകാരാകുവാന്‍ കഴിയൂ. ശരിയായ ദര്‍ശനവും കൃത്യമായ നിരീഷണവും ഇതിനു ആവശ്യമാണെന്നും ഇവ ആര്‍ജ്ജിക്കുവാന്‍ എഴുത്തുകാര്‍ക്ക് സാധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

post watermark60x60

അഗ്മ ജനറല്‍ പ്രസിഡന്‍റ് പാസ്റ്റര്‍ ഡി.കുഞ്ഞുമോന്‍ അധ്യക്ഷനായിരുന്നു. പാസ്റ്റര്‍ ബാബു ജോര്‍ജ് പ്രവര്‍ത്തന അവലോകനം നടത്തി. ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ പോള്‍ മാള റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

വാര്‍ത്ത പത്രിക, സാഹിത്യ രചന മത്സരം, ജേര്‍ണല്‍, എഴുത്ത് ശില്പശാലകള്‍, അഗ്മ പ്രസിദ്ധികരണ വിഭാഗം, സാഹിത്യ സംഗമം, ചാപ്റ്റര്‍ രൂപികരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ജനറല്‍ കൗണ്‍സില്‍ രൂപരേഖ തയ്യറാക്കി. പാസ്റ്റര്‍ ജോണ്‍ എബ്രഹാം സ്വാഗതവും പാസ്റ്റര്‍ സജി ചെറിയാന്‍ കൃതജ്ഞതയും പറഞ്ഞു. പാസ്റ്റര്‍ ടി.വി.ജോര്‍ജ്ജുകുട്ടി, പാസ്റ്റര്‍ കെ.കെ. എബ്രഹാം, മാത്യു പാലത്തുങ്കല്‍ എന്നിവര്‍ പ്രാര്‍ഥിച്ചു.

Download Our Android App | iOS App

-ADVERTISEMENT-

-ADVERTISEMENT-

You might also like