കഴിയുമെങ്കിൽ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കുവാക്കുക: യു.എ.ഇ ആരോഗ്യ മന്ത്രാലയം

ദുബായ്: കേരളത്തിലെ വടക്കൻ ജില്ലകളിൽ പടരുന്ന നിപ്പാ പനിമൂലം 10 പേർ മരിക്കുവാനും 40ൽ അധികം പേർ നിരീക്ഷണത്തിൽ ആകുവാനും ഇടയായ സാഹചര്യം കണക്കിലെടുത്ത്, കഴിയുമെങ്കിൽ നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കുവാൻ യുഎഇ ആരോഗ്യ മന്ത്രാലയം (Ministry of Health and Prevention) നിർദ്ദേശിച്ചു.

ഇപ്പോഴുള്ള സാഹചര്യത്തെ വളരെ സൂക്ഷമായിത്തന്നെ നിരീക്ഷിക്കുന്ന ആരോഗ്യവകുപ്പ,ലോക ആരോഗ്യ സംഘടനയുമായി ചേർന്ന് സാധ്യമായ എല്ലാ പ്രധിരോധ നടപടികളും സീകരിക്കാനായി വേണ്ടുന്ന നിർദ്ദേശങ്ങൾ തയ്യാറാക്കുന്നതായി, പത്രക്കുറിപ്പിൽ അറിയിച്ചു.

ഇതു വരെ ലോക ആരോഗ്യ സംഘടന ഈ അസുഖസമ്പന്ധമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടില്ലെങ്കിലും,
കേരളവും യുഎഇയും തമ്മിൽ നിലനിൽക്കുന്ന വാണിജ്യവും ഗതാഗതജനസംഖ്യയും കണക്കിലെടുത്ത്, തയ്യാറെടുപ്പുകൾ നടത്തണം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്‌.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.