വെസ്ലി പി എബ്രഹാം ആലപ്പുഴ സ്റ്റേറ്റ് പി.വൈ.പി.എ ട്രഷറർ

കുമ്പനാട്: പി.വൈ.പി.എ സ്റ്റേറ്റ് ട്രെഷററായി വെസ്ലി പി എബ്രഹാം ആലപ്പുഴ  തിരഞ്ഞടുക്കപ്പെട്ടു.

പത്തനംതിട്ട ജില്ലയിൽ മല്ലശ്ശേരിയിൽ വിളവിനാൽ പന്തലോടിൽ കുടുംബത്തിൽ പാസ്റ്റർ എബ്രഹാം ജോർജിന്റെയും (ഐപിസി ആലപ്പുഴ വെസ്റ്റ് സെന്റർ ശ്രുശ്രുക്ഷകൻ) ഐപിസി കുമ്പനാട് സെന്ററിൽ വെണ്ണിക്കുളം കുലത്താക്കൾ
ചെളെള്ത്തു കുടുംബത്തിൽ ലീലാമ്മയുടെയും മകനാണ് വെസ്‌ലി പി എബ്രഹാം

ലോക്കൽ പി വൈ പി എ സെക്രട്ടറി, ഡിസ്ട്രിക്ട് പി.വൈ.പി. എ കൗൺസിൽ മെമ്പർ, ഐ.പി.സി സംസ്ഥാന കൺവൻഷൻ പബ്ലിസിറ്റി, മീഡിയ കൺവീനർ വൈസ് ചെയർമാൻ, കുമ്പനാട് കൺവൻഷൻ പബ്ലിസിറ്റി വൈസ് ചെയർമാൻ എന്നി നിലകളിൽ പ്രവൃത്തിക്കുവാൻ സാധിച്ചു.

നിലവിൽ ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിൽ മെമ്പർ, ഐപിസി തെയോളജിക്കൽ ബോർഡ്‌ ട്രഷറർ, ഡിസ്ട്രിക്ട് പി വൈ പി എ ട്രഷറർ, ആലപ്പുഴ വെസ്റ്റ് സെന്റർ പബ്ലിസിറ്റി കൺവീനർ, ആലപ്പുഴ മേഖലാ പി വൈ പി എയുടെ പ്രോഗ്രാം കോ ഓർഡിനേറ്റർ എന്നി നിലകളിൽ ദൈവം കൊടുക്കുന്ന കൃപയ്ക്കനുസരിച്ചു വിശ്വസ്തതയോടെ പ്രവർത്തിക്കുന്നു.

2007-ൽ ഭൗതീക ജോലിയിൽ പ്രവേശിച്ചു താൻ. Icomm Tele Ltd, Reliance Communications, Alcatel Lucent, Cisco Systems എന്നി വിവിധ ടെലികോം കമ്പനികളിൽ ജോലി ചെയ്‌തു. ഇപ്പോൾ റിലയൻസ് ജിയോയിൽ ട്രാൻസ്മിഷൻ ഡിപ്പാർട്മെന്റിൽ എഞ്ചിനീയറായി ജോലി ചെയ്യുന്നു.

ഒരു ഗാനം എഴുതിയിട്ടുണ്ട് ‘ആരാധനയിൻ ഇടമിത് നാമൊന്ന്ച്ചാരാധിക്കാം…’
ഭാര്യ മിനി, മക്കൾ ഏബൽ & ഏയഞ്ജലീനാ.

24×7 ബ്ലഡ്‌ ഡോനെഷൻ കേരളയുടെ പ്രവർത്തകനായും സേവനം ചെയ്യുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.