യു.എ.യിലുള്ള പ്രവാസികൾക്ക് പണം അയക്കുവാൻ സുവർണ്ണാവസരം

ദുബായ്: വിപണിയില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന രൂപയ്ക്ക് ദിര്‍ഹത്തിനു മുന്നില്‍ ചെറിയ താഴ്ച്ച. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താഴ്ച്ചയാണ് ദിര്‍ഹവുമായി രൂപയ്ക്ക് സംഭവിച്ചത്. ദിര്‍ഹത്തിന് 18.27 രൂപ എന്ന നിലവാരത്തിലാണ് മൂല്യം വീണ്ടും താഴ്ന്നത്. ഇതോടെ ലക്ഷകണക്കിനു വരുന്ന പ്രവാസികളാണ് നാട്ടിലേക്ക് പണമയച്ചത്. ഒരു വര്‍ഷത്തിനു ശേഷമാണ് രൂപയ്ക്ക് ഇത്രയും ഇടിവ് സംഭവിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ രുപയ്ക്ക് ഇടിവ് സംഭവിച്ച ശേഷം വിലസൂചിക ഉയര്‍ന്നു വരികയായിരുന്നു. 67.10 ആണ് നിലവില്‍ ഡോളറുമായുള്ള വിനിമയം.

ക്രൂഡ് ഓയിലിന്‌റെ വില വര്‍ധിച്ചത് വിനിമയത്തെ സാരമായി ബാധിച്ചിരുന്നു. ഈ വര്‍ഷം ആരംഭിച്ചപ്പോള്‍ ലോകത്തെല്ലായിടത്ത് നിന്നും 466 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ മൂല്യമുള്ള വിദേശ നാണ്യമാണ് പ്രവാസികള്‍ ഇന്ത്യയിലേക്ക് അയയ്ച്ചത്. ഇതില്‍ 89 ബില്യണ്‍ ഡോളര്‍ യുഎഇ ഇന്ത്യക്കാരുടെ വീതമാണെന്നാണ് കണക്കുകള്‍. അതായത് 253 ബില്യണ്‍ ദിര്‍ഹമാണ് ഇന്ത്യയിലേക്ക് ഒഴുകിയെത്തിയത്. കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ 9.9 ശതമാനം വര്‍ധനയാണിത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.