കവിത:ഇനി എത്ര അസിഫമാർ | ജിജി പ്രമോദ്.

കാമ മില്ലാത്തൊരു ബാല്യ ത്തിൽ എന്നിൽ
കാമത്വര തീർത്ത നരാധമർ..
പിഞ്ചു കുഞ്ഞെന്നു നീ ഒട്ടും നിനക്കാതെ
ആർത്തിയോടെന്നെ പ്രാപിച്ചതെന്തിന്..
വിടരും മുൻപേ കശക്കി എറിഞ്ഞോരെൻ…
ജീവിതം എനിക്ക് മടക്കി നല്കീടുക…
നഷ്ട ബാല്യം എനിക്ക് മടക്കി നല്കീടുക…

എന്നിലെകന്യകാത്വവും നിങ്ങൾ മടക്കി നല്കീടുക…
അനുവാദം ഇല്ലാതെ എന്നിൽ നിന്നെടുത്തൊരെ ൻ..

ജീവനും എനിക്ക് മടക്കി നല്കീടുക…
എന്നിലെ എല്ലാം കവർന്നിട്ടും നിങ്ങൾ ഉല്ലാസത്തോടെ വാഴുന്നുവോ….
ഒരുശവമായി ഞാനിന്നു പള്ളി പറമ്പിലു റങ്ങുമ്പോൾ…
ഉറങ്ങാത്ത എൻ പ്രിയ അഛനും അമ്മയും…
പിടയ്ക്കുമവരുടെ മനം ആര് കാണാൻ…
ആരുണ്ടവരുടെ കണ്ണീർ തുടയ്ക്കാൻ…
ആകില്ലെനിക്കതിനി ഒരിക്കലും…..

അവരുടെ കണ്ണുകൾ തൊരില്ലിനി….

ജിജി പ്രമോദ്.

(പെണ്ണായി പിറന്നു പോയതുകൊണ്ട് പിച്ചി ചീന്ത പെട്ട എല്ലാ കുഞ്ഞു മക്കൾക്കുമായി സമർപ്പണം)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.