കുരുന്നുകൾക്ക് എഴുത്തുപുരയുടെ ഒരു കൈ സഹായം; കൈത്താങ്ങൽ നൽകിയവർക്ക്‌ ഒരായിരം നന്ദി

ബീഹാർ: ഞങ്ങൾ ക്രൈസ്തവ എഴുത്തുപുര പ്രവർത്തകർ ഒരു നിമിഷം ഞങ്ങളുടെ ബാല്യകാലത്തേക്കു ഒന്ന് തിരിഞ്ഞു നോക്കി. ഞങ്ങളിൽ പലരും, ചെറുപ്പത്തിൽ ഞങ്ങളുടെ കൂടെ പഠിച്ചവരും നല്ല ബുക്കുകളും, വെള്ളവും ഭക്ഷണവും കൊണ്ടുപോകാൻ പുതിയ ഉപകരണങ്ങൾ ഇല്ലാത്ത കഷ്ടപ്പെടുന്നത് കണ്ടിട്ടുള്ളതുകൊണ്ടും അനുഭവിച്ചിട്ടതുകൊണ്ടും ആവാം ഇങ്ങനെ ഒരു ആശയം ഞങ്ങളുടെ മനസ്സിൽ തോന്നിയത്. സ്കൂളിൽ പോകുന്ന നിർധനരായ കുഞ്ഞുങ്ങൾക്ക് കുറച്ചു ബുക്കും അതുപോലെ ഉള്ള എല്ലാ പഠന ഉപകരണങ്ങളും വാങ്ങി നൽകണം എന്ന് ഞങ്ങൾക്ക് ഒരു ആശയം തോന്നി. അതിനു വേണ്ടി ഞങ്ങൾ തിരഞ്ഞെടുത്തത് ബീഹാർ എന്ന സംസ്ഥാനം.

post watermark60x60

ക്രൈസ്തവ എഴുത്തുപുരയുടെ ബീഹാർ ടീമിനെ അതിനു വേണ്ടി കാര്യങ്ങൾ ഏൽപ്പിച്ചു . ഞങ്ങളുടെ ഈ സംരംഭം അറിഞ്ഞു ഞങ്ങൾക്ക് കൈത്താങ്ങൽ നൽകിയ സന്മനസുകളെ ഇവിടെ ഞങ്ങൾ ഓർക്കുന്നു. നിങ്ങളെ സർവേശ്വരൻ സകല അനുഗ്രഹങ്ങളും നൽകി മാനിക്കട്ടെ. ഏകദേശം 65 കുരുന്നുകൾക്ക് വിദ്യാഭ്യാസ സഹായം എത്തിക്കുവാൻ ഞങ്ങൾക്ക് സാധിച്ചു.

അർഹരായവർക്ക്‌ അവരുടെ വീടുകൾ സന്ദർശിച്ചു പഠനോപകരണങ്ങൾ കൈമാറി.
ക്രൈസ്തവ എഴുത്തുപുര ബീഹാർ ചാപ്റ്റർ പ്രസിഡന്റ്‌ പാസ്റ്റർ പ്രമോദ് കെ സെബാസ്റ്റ്യൻ നും സെക്രട്ടറി ലിജോ വർഗീസും അടങ്ങുന്ന ബീഹാർ ടീം ഈ സംരംഭത്തിന് നേതൃത്വം നൽകി. ഏകദേശം ഒരു ലക്ഷം രൂപയുടെ വിദ്യാഭ്യാസ സഹായമാണ് ക്രൈസ്തവ എഴുത്തുപുര നിങ്ങളുടെ സാഹകരണത്തോടെ വിവിധയിടങ്ങളില്‍  ഈ വര്ഷം ചെയ്തത്.

Download Our Android App | iOS App

യൗവ്വനക്കാരായ ഞങ്ങൾക്ക് ഈ സംരഭത്തിലേക്കു കിട്ടിയ മുഴുവൻ പണവും അതിലുപരിയും ഈ കാര്യത്തിന് വിശ്വസ്തമായി ഉപയോഗിക്കുവാൻ സാധിച്ചു എന്ന കൃതാർത്ഥതയിൽ ആണ് ഞങ്ങൾ ഒരുപറ്റം ചെറുപ്പക്കാർ.ഞങ്ങളുടെ മിഷന്റെ ഈ പ്രവർത്തനത്തിൽ കൈത്താങ്ങൽ നൽകിയ എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി.

-ADVERTISEMENT-

-ADVERTISEMENT-

You might also like