പ്രാർത്ഥനാസംഗമം വൻ വിജയം: പാസ്റ്റർ ജേക്കബ് ജോൺ

സ്വന്തം ലേഖകൻ

തിരുവല്ല: കേരളത്തിൽ ഉള്ള വിവിധ പെന്തെക്കോസ്ത് സഭകൾ ഒന്നിച്ചു നടത്തിയ പ്രാർത്ഥനാ സംഗമം വലിയ വിജയം ആയിരുന്നു എന്ന് ഐ.പി.സി. ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ജേക്കബ് ജോൺ പറഞ്ഞു.

പതിനായിരക്കണക്കിന് ദൈവജനം 12മണിക്കൂർ പ്രാർത്ഥനയിൽ പങ്കെടുത്തു. സഭാ വ്യത്യാസം ഇല്ലാതെ ആണ് ദൈവമക്കളും ദൈവദാസൻമാരും ഈ പ്രാർത്ഥനാ സംഗമത്തിൽ പങ്കെടുത്തത്. ക്രിസ്‌തുവിൽ നാം ഒന്നാണെന്ന് ഈ ഐക്യസംഗമം വിളിച്ചു അറിയിച്ചു.
ഈ പ്രാർത്ഥന സംഗമത്തിന്റെ അവസാന ഭാഗം ഓഗസ്റ്റ് മാസം ഡൽഹിയിൽ നടക്കും എന്ന് പാസ്റ്റർ ജേക്കബ് ജോൺ അറിയിച്ചു.

കൂടാതെ ഐ.പി.സി.യെ ഒരു കോടി ജനങ്ങൾ ഉള്ള സഥലങ്ങളിൽ ഓരോ റീജിയണുകൾ ആയി തിരിക്കും. എന്നാൽ കേരളത്തിൽ ഇത് ബാധകം ആയിരിക്കില്ല എന്നും മാധ്യമ പ്രവർത്തകരോട് പാസ്റ്റർ ജേക്കബ് ജോൺ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.