പെന്തകോസ്ത് സഭകളുടെ ആഭിമുഖ്യത്തിൽ സംയുക്തമായി നടന്ന വി.ബി.എസ്സ് സമാപിച്ചു

ചെങ്ങന്നൂർ: ചെങ്ങന്നൂരുള്ള വിവിധ പെന്തകോസ്ത് സഭകളുടെ നേതൃത്വത്തിൽ 2018 ഏപ്രിൽ 9 മുതൽ 14 വരെ ചെങ്ങന്നൂർ ഐ.പി.സി. ഫെയ്ത്ത് സെന്ററിൽ നടത്തപെട്ട എക്സൽ വി.ബി.എസ് സമാപിച്ചു. നമ്മുടെ കുട്ടികൾ സുരക്ഷിതരോ? എന്ന വിഷയം മുൻനിർത്തി “സെയ്ഫ് സോൺ” തീം അടിസ്ഥാനത്തിൽ ക്ലാസുകൾ നടന്നു. 280 ഓളം കുട്ടികളും 25 ൽ പരം അദ്ധ്യാപകരും പങ്കെടുത്തു. പാസ്റ്റർ കെ. ഷാജി പ്രാർത്ഥിച്ച് ഉത്ഘാടനം നിർവഹിച്ചു. എക്സ്സൽ ടീം ഡയറക്ടേസ് ആയ ബ്ലസ്സൻ പി. ജോൺ, ബ്യൂല വിജയൻ, പാസ്റ്റർ അനിൽ ഇലന്തൂർ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. അനേകം കുട്ടികൾ യേശു ക്രിസ്തുവിനെ സ്വന്ത രക്ഷിതാവായ് സ്വികരിക്കുകയും ദൈവ വേലക്കായ് തങ്ങള സമർപ്പിക്കയും ചെയ്തു. പാസ്റ്റർ പി. കെ. കോശി ജനറൽ കൻവീനർ ആയി വിവിധ കമ്മറ്റികൾക്ക് നേതൃത്വം നൽകി. പാസ്റ്റർമാരായ കെ. കെ. ജോസഫ്, ബിജു സ്റ്റീഫൻ, ലെജി എബ്രഹാം എന്നിവർ മറ്റ് പ്രധാന ചുമതലകൾ നിർവഹിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like