സൺ‌ഡേസ്കൂൾ താലന്തു ദിനം നടത്തപ്പെടുന്നു

ഷാർജ: ഐ.പി.സി. യു.എ.ഇ റീജിയൻ സണ്ടേസ്കൂൾ അസ്സോസിയേഷന്റെ നേതൃത്വത്തിൽ, കുട്ടികൾക്കായി നാളെ (ശനിയാഴ്ച) രാവിലെ 08:30 മുതൽ വൈകുന്നേരം 5.30 വരെ വർഷിപ്പ്‌ സെന്ററിൽ വച്ച് താലന്തു പരിശോധന നടത്തപ്പെടുന്നു.

കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് 4 സ്റ്റേജുകളിലായിട്ടാണ് ഈ പരിപാടി നടത്തപ്പെടുന്നത്.
കുട്ടികളിലെ നൈസർഗ്ഗികമായ കഴിവുകളെ കണ്ടെത്തുക, മാറ്റുരക്കുക, പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പരിപാടി കൊണ്ട് സംഘാടകർ ഉദ്ദേശിക്കുന്നത്.

ഏകദേശം 350 കുട്ടികളും രക്ഷിതാക്കളും പങ്കെടുക്കുന്ന ഈ ദിനത്തിലേക്കായി വിപുലമായ ഒരുക്കങ്ങൾ ഡയറക്ടർ പാസ്റ്റർ റോയ് ജോർജ്, സെക്രട്ടറി ഡാർവിൻ വിൽ‌സൺ എന്നിവരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

post watermark60x60

ഒന്ന്, രണ്ടു, മൂന്ന് സ്ഥാനങ്ങൾ കിട്ടുന്ന കുട്ടികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകുന്നതായിരിക്കും. താലന്ത് പരിശോധനക്ക് ഇവാ. ഡാനി മാത്യു, ജോമിൻ മാത്യു, സജി വർഗീസ്, ലിനോ മാത്യു, റോസമ്മ ജേക്കബ്, മിനി തോംസൺ എന്നിവർ നേതൃത്വം നൽകുന്നതായിരിക്കും.

Contact : 050 499 3954, 050 2526 512

-ADVERTISEMENT-

-ADVERTISEMENT-

You might also like