എക്സൽ എലൈവ് യൂത്ത് ക്യാമ്പ് സീസൺ 2 തിരുവല്ലയിൽ

തിരുവല്ല: യുവജനങ്ങളുടെ ആത്മീയ മുന്നേറ്റത്തിനായി എക്സൽ മിനിസ്ട്രിസ് നേതൃത്യം നൽകുന്ന എക്സൽ എലൈവ് യൂത്ത് ക്യാമ്പ് സീസൺ 2 ഏപ്രിൽ 26 മുതൽ 28 വരെ തിരുവല്ല കൊമ്പാടി മാർത്തോമ ക്യാമ്പ് സെന്ററിൽ വച്ച് നടക്കും. യുവജനങ്ങളുടെ ഇടയിൽ അറിയപ്പെടുന്ന പ്രൊഫസർ സാം സക്കറിയ, ഡി. ജോഷുവ, പാസ്റ്റർ ബെൻജി മത്തായി, പാസ്റ്റർ ജിജി ചാക്കോ, എൽസൻ ബേബി, ബിനു വടശ്ശേരിക്കര, അനിൽ ഇലന്തൂർ, ജോബി കെ.സി, എന്നിവ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. പ്രത്രേക ലീഡർഷിപ്പ് ട്രെയിനിംഗ് ക്ലാസ്സുകളും ഉണ്ടായിരിക്കുന്നതാണ്. പ്രശസ്ത ക്രൈസ്തവ ഗായകർ പാസ്റ്റർ ഭക്തവത്സലൻ, ജോയൽ പടവത്ത്, സ്റ്റാൻലി റാന്നി, ബെൻസൻ വർഗ്ഗീസ് എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഗ്രൂപ്പ് ക്ലാസ്സുകൾക്ക് സാംസൺ ആർ. എം, കിരൺ കുമാർ, ബാബു തോമസ് അങ്കമാലി, പ്രീതി ബിനു എന്നിവരും ആക്ടിവിറ്റി സെക്ഷന് സുമേഷ് സുകുമാരൻ, ജോഷി ബാബു, ഡെന്നി ജോൺ എന്നിവർ നേതൃത്വം നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2018 ഏപ്രിൽ 20-ാം തിയതിക്ക് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ഉടൻ വിളിക്കൂ.
9495834994, 9695325026,
95266 77871

-ADVERTISEMENT-

-ADVERTISEMENT-

You might also like