ഐ. പി. സി. നോർത്തേൺ റീജിയൻ സെൻട്രൽ സോൺ കൺവൻഷനും ശുശ്രൂഷക സമ്മേളനവും ഇന്ന് മുതൽ

ന്യൂ ഡൽഹി :ഐ. പി. സി. നോർത്തേൺ റീജിയൻ സെൻട്രൽ സോൺ കൺവൻഷനും പാസ്റ്റേഴ്സ് സെമിനാറും ഇന്ന് മാർച്ച്‌ 29 വ്യാഴം മുതൽ ഏപ്രിൽ 1ഞായർ വരെ രോഹിണി 8-സി മാർക്കറ്റിലുള്ള ഐ. പി. സി. എൻ. ആർ ബെഥേൽ ചർച്ചിൽ വച്ചു നടക്കും.
പ്രസ്‌തുത സമ്മേളനം റീജിയൻ വർക്കിങ് പ്രസിഡന്റ്‌ പാസ്റ്റർ പി. എം ജോൺ ഉൽഘാടനം ചെയ്യും.

പാസ്റ്റർ തോമസ്‌ ഫിലിപ്പ് (കേരളം ), ഡോ. അബി ചന്ദ്ര സേട്ടിയ (ഡൽഹി ),ഇവരെ കൂടാതെ റീജിയണിലെ സീനിയർ പാസ്റ്റർമാരും ദൈവവചനം പ്രഘോഷിക്കും.

സുവിശേഷ യോഗങ്ങൾ വ്യാഴം മുതൽ ശനി വരെ വൈകുന്നേരം 6 മുതൽ 9വരെ നടക്കും.

post watermark60x60

ബൈബിൾ ക്ലാസുകൾ വ്യാഴം മുതൽ വെള്ളി വരെ രാവിലെ 9. 30 മുതൽ വൈകുന്നേരം 4. 30 വരയും ശനി രാവിലെ 9. 30മുതൽ 1വരെ നടക്കും.

വെള്ളി ഉച്ചയ്ക്ക് 2. 30മുതൽ 4. 30വരെ പി. വൈ. പി. എ സൺ‌ഡേ സ്കൂൾ എന്നിവയുടെ സമ്മേളനം,

ശനി ഉച്ചയ്ക്ക് 2. 30 മുതൽ 4. 30 വരെ സോദരി സമാജം എന്നീ മീറ്റിംഗുകൾ കൺവെൻഷനിൽ നടക്കും.

ഞാറാഴ്ച രോഹിണി, സെക്ടർ 13 ലുള്ള എം. സി. ടി. കമ്മ്യൂണിറ്റി ഹാളിൽ വച്ചു സംയുക്ത ആരാധന നടക്കും. പാസ്റ്റർ ലാജി പോൾ കർത്തൃമേശ ക്ക് നേതൃത്വം വഹിക്കും. പാസ്റ്റർ ഫിലിപ്പോസ് മത്തായി കൺവെൻഷന്റെ ചുമതലകൾ വഹിക്കുന്നു.

സെൻട്രൽ സോൺ ഗായകസംഘം ഗാനങ്ങൾ ആലപിക്കും.

ഡൽഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നും പാസ്റ്റർമാരും വിശ്വാസികളും ഈ സമ്മേളനത്തിൽ പങ്കെടുക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like