ലേഖനം: സ്നേഹവാനായ ദൈവം | ജിനേഷ് കെ.

ദൈവം നമ്മളെ വിളിച്ചു വേർതിരിച്ചു അവന്റെ സ്നേഹത്തിന്റെ ഉള്ളിൽ ആയി കഴിയുമ്പോൾ ദൈവത്തെ കൂടുതൽ അറിയുവാൻ വാഞ്ചയോടെ കൂടുതൽ അടുക്കുവാൻ ശ്രമിക്കും.
നിങ്ങൾ ആഴമുള്ള കയത്തിൽ എത്തിനോക്കിയിട്ടുണ്ടോ? നോക്കി നോക്കി കണ്ണ് കഴച്ചാലും അതിന്റെ അടിത്തട്ട് കാണുവാൻ കഴിയില്ല എന്നത് ആണ് സത്യം.
ദൈവത്തിന്റെ സ്നേഹം അതിന്റെ ആഴത്തെ അളക്കുവാൻ ഒരു മനുഷ്യനും സാധിക്കില്ല. നാം ആകുന്ന മനുഷ്യവർഗത്തോട് അവൻ കാണിക്കുന്ന സ്നേഹം വർണിക്കാൻ സാധ്യാമല്ലാത്തെ ഒന്നു ആണ്. സ്നേഹിച്ചു വളർത്തിയ മക്കൾ സ്വന്തം പിതാവിന്റെ സ്നേഹം തള്ളിക്കളഞ്ഞു പാപങ്ങൾക്ക് അധിനതയായി തെറ്റിപോയിട്ടും ആ സ്നേഹത്തിനു ഒരു കുറവും വരാതെ വീണ്ടും തന്റെ മക്കളെ ചേർത്തുരുത്തുവാൻ തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. യോഹന്നാൻ:3-16

അവന്റെ സ്നേഹം എത്ര മഹുത്വം ആണെന്ന് ചുണ്ടി കാണിക്കുന്ന ഒരു വ്യക്തി ആയിരുന്നു ദാവീദ്, സ്വന്തം പിതാവിനാലും, മാതാവിനാലും, സഹോദരന്മാരാലും നിന്ദിക്കപ്പെട്ടു പുറലോകം ആയി ഒരു ബന്ധം ഇല്ലാതെ കാട്ടിൽ ആടിനെ മേയിച്ചു കൊണ്ട് ഇരുന്നപ്പോൾ ദൈവം അവനെ കണ്ടു. സ്വന്തം വീട്ടുകാർ അവൻ എന്റെ മകൻ, അവൻ എന്റെ സഹോദരൻ എന്ന് പറയുവാൻ മടി കാണിച്ച സന്ദർഭത്തിലും ദൈവം അവന് തുണയായി ഇരുന്നുകൊണ്ടു തള്ളിപ്പറഞ്ഞ അതെ നാവുകൊണ്ട് ഞങ്ങൾ ദാവീദിന്റെ കുടുംബക്കാർ എന്നു പറയത്തക്കവിധത്തിൽ ദൈവം ദാവീദിനെ സ്നേഹിച്ചു.

ഒരു പിതാവിന്റെ സ്നേഹത്തെ വരച്ചു കാണിക്കുന്ന ഒരു ദൃഷ്ടാന്തം പറയാം. ഒരു ഭവനത്തിൽ പിതാവും, മകനും ഉണ്ടായിരുന്നു. അവന്റെ കൊച്ചുപ്രായത്തിൽ വാഹന അപകടത്തിൽ അമ്മയും, സഹോദരിയും മരണമടഞ്ഞു.
പിന്നെ ആ മകന്റെ എല്ലാം ഉത്തരവാദിത്തം പിതാവിന് ആയിരുന്നു എന്തിനെകാൾ അദ്ദേഹം മകനെ സ്നേഹിച്ചു
എന്നാൽ മകൻ ധാര്‍ഷ്ട്യക്കാരന്‍ പിതാവിന്റെ വാക്കിനെ ബഹുമാനിക്കാത്തവനും ആയിരുന്നു എന്നട്ടും പിതാവ് അവനെ സ്നേഹിച്ചു. എന്നാൽ പിതാവിന്റെ പണത്തിനോട് താല്പര്യം വച്ച് പിതാവിന്റെ പക്കൽ നിന്നും എല്ലാം സ്വന്തമാക്കി ഭവനം വിട്ടു അവൻ പട്ടണത്തിൽ പോയി സകലമ്ളേച്ഛതയിലും, ലോകരാഗങ്ങളിലും ഏർപ്പെട്ടു തന്റെ കയ്യിലെ പണം എല്ലാം ധൂർത്തുടിച്ചു എല്ലാം നഷ്ടം ആയി കിടക്കുവാൻ ഒരു ഇടം പോലും ഇല്ലാതെ പന്നിതൊഴുത്തിൽ ആയിരുന്നു വാസം. എന്നാൽ തന്റെ മകന്റെ സ്വഭാവം അറിഞ്ഞു പിതാവ് അവനെ തിരക്കി പട്ടണത്തിൽ പോയി മകന്റെ പേര് വിളിച്ച്‌ പട്ടണത്തിന്റെ ഓരോ ഭാഗത്തും കടന്നുചെന്ന് ആ പിതാവിന്റെ ശബ്‌ദം ദൂരെനിന്നും മകൻ തിരിച്ചു അറിഞ്ഞു പിതാവിന്റെ അടുക്കലേയ്ക്ക്‌ ഓടി എത്തി മകനെ പിതാവ് കണ്ടപ്പോൾ ഹൃദയം ഒന്നു പിടഞ്ഞു പന്നിക്കാഷ്ടം നിറഞ്ഞു ഒരു മുഷിഞ്ഞ വേഷം ഉടനെ തന്നെ പിതാവ് മകനെ കൂട്ടികൊണ്ടു ഭവനത്തിൽ പോയി.

നാം ഇവിടെ കണ്ടത് ഒരു പിതാവിന്റെ മറയാത്ത സ്നേഹം ആണ് എന്നാൽ ഇതു വായിച്ചു കൊണ്ട് ഇരിക്കുന്ന ദൈവത്തിന്റെ മക്കൾ ആയ നാം ഓരോത്തരും ചിന്തിച്ചുനോക്കണം ദൈവം നമ്മളെ എത്ര മാത്രം സ്നേഹിച്ചുരുന്നു എന്ന്. ഏകാന്തതയിലും സഹിഷ്ണതയിലും ഒറ്റപ്പെട്ടു ജീവിതം വഴിമുട്ടി നിൽക്കുന്ന ദൈവത്തിന്റെ മക്കളാകുന്ന നാം ഓരോതരും അറിഞ്ഞു ഇരിക്കണം സ്വന്തം മാതാവ് തരുന്ന സ്നേഹത്തേക്കാൾ, സ്വർഗീയപിതാവിന്റെ സ്നേഹം.

മനുഷ്യ സ്നേഹവികാരതയെ ആഴത്തിൽ തൊട്ടുണർത്തുന്ന സംഭവം ആണ് ദാവീദ് തന്റെ സുഹൃത്തുമായ ജോനാഥന്റെ മകനോട് കാണിച്ച ആ സ്നേഹം മനുഷ്യവർഗത്തിനു ഒരു പാഠം ആകട്ടെ…

– ജിനേഷ് കെ., ദോഹ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.