വിശുദ്ധവാരത്തോട് അനുബന്ധിച് യു.എ.ഇ യില്‍ ചര്‍ച്ച് പരിസരങ്ങളില്‍ ശക്തമായ പോലിസ് നീയന്ത്രണം

ദുബായ്: ഈ വര്‍ഷവും യു.എ.ഇ യിലെ വിവിധ എമിരേറ്റ്സുകളില്‍ ഉള്ള ചര്‍ച്ച് പരിസരങ്ങളില്‍ ശക്തമായ നിരീക്ഷണങ്ങളുമായ്  പോലിസ്. ട്രാഫിക് നീയന്ത്രണങ്ങളും ഉണ്ടാകും. പെസഹ വ്യാഴം മുതല്‍ ഏപ്രില്‍ ഒന്ന് ഈസ്റ്റര്‍ ദിനം വരെ ദേവാലയങ്ങളില്‍ വലിയ ബാഗുകളുമായി എത്തരുതെന്ന് പോലീസ് നിര്‍ദ്ദേശിച്ചു. ബാഗുകളുമായി എത്തുന്നവരെ വിശദമായ  പരിശോധനകള്‍ക്ക് ശേഷമേ പള്ളിക്കകത്തേക്ക് പ്രവേശിപ്പിക്കകയുള്ളുവെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. കൂട്ടം കൂടി നില്‍ക്കുന്നതോ,  വാഹനങ്ങള്‍ റോഡരികില്‍ അധിക സമയം നിര്‍ത്തിയിടുന്നതോ പിഴ ലഭിക്കാന്‍ ഇടയായേക്കാം.

post watermark60x60

യു.എ.ഇ യിലെ പള്ളികളില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന ദിവസങ്ങളാണ് ഇത്. ദുബായ് സെന്‍റ് മേരീസ് ദേവാലയത്തില്‍ മാത്രം ഏകദേശം  രണ്ട് ലക്ഷത്തോളം  ആളുകള്‍ ഈ വരം നടക്കുന്ന  നടക്കുന്ന വിവിധ ശുശ്രൂക്ഷകളില്‍പങ്കെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വിശ്വാസികളുടെ സുരക്ഷയ്ക്കും, സൌകര്യത്തിനും വേണ്ടിയാണ് പോലിസ് നീയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്.

-ADVERTISEMENT-

You might also like