ക്രൈസ്തവ എഴുത്തുപുര ഡൽഹി ചാപ്റ്റർ രണ്ടാം വർഷത്തിലേക്ക്

രാജ്യതലസ്ഥാനത്തു നിന്നും ജൂൺ മുതൽ ക്രൈസ്തവ എഴുത്തുപുര ഡൽഹി ചാപ്റ്റർ പ്രതിമാസ പത്രം പ്രസിദ്ധികരിക്കും.

ന്യൂഡൽഹി: ദൈവ കൃപയാൽ കഴിഞ്ഞ ഒരു വർഷമായി ക്രൈസ്തവ എഴുത്തുപുരയുടെ ഡൽഹി ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ അനുഗ്രഹമായി നടന്നു വരുന്നു. 2017 ഏപ്രിൽ മുതൽ രണ്ടു മാസത്തിലൊരിക്കലായി പത്രം പുറത്തിറക്കുവാനും ഡൽഹിയിൽ പല ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകുവാനും ദൈവം സഹായിച്ചു. സഭാ വ്യത്യാസമില്ലാതെ ദൈവമക്കളും ദൈവദാസന്മാരും ഞങ്ങളോട് കാണിച്ചിട്ടുള്ള എല്ലാ സഹകരണത്തിന് നന്ദി അറിയിക്കുന്നു. ക്രൈസ്തവ എഴുത്തുപുര ദിനപത്രവും, കുടുംബമാസികയും ഓൺലൈനിൽ ലഭ്യമാണ്. ദൈവഹിതമായാൽ ജൂൺ മുതൽ ക്രൈസ്തവ എഴുത്തുപുര ഡൽഹി ചാപ്റ്റർ പ്രതിമാസ പത്രം നിങ്ങളുടെ കൈകളിലേക്ക് എത്തിക്കുവാൻ ആഗ്രഹിക്കുന്നു. ഈ പത്രത്തിലേക്ക് നിങ്ങളുടെ വാർത്തകൾ, ലേഖനങ്ങൾ, കഥകൾ, കവിതകൾ, ഭാവനകൾ മുതലായവ അയച്ചു തരിക. ഞങ്ങൾ അത് പ്രസിദ്ധീകരിക്കുന്നതായിരിക്കും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ നിങ്ങൾക്ക് എഴുതാവുന്നതാണ്. ഈടുറ്റ സൃഷ്ടികൾ കൊണ്ട് സമ്പുഷ്ടമായ ഈ പത്രം നിങ്ങളുടെ ക്രിസ്തീയ ജീവിതത്തിനു ഒരു മുതൽക്കൂട്ടാകും എന്നതിന് ഒരു സംശയവുമില്ല. ഈ പത്രത്തിലേക്ക് സംഭാവനകളും നിങ്ങളുടെ സാഹിത്യ സൃഷ്ട്ടികളും, പരസ്യങ്ങളും നൽകുവാൻ ക്രൈസ്തവ എഴുത്തുപുര ഡൽഹി ടീമുമായി ബന്ധപ്പെടാവുന്നതാണ്.

post watermark60x60

-ADVERTISEMENT-

You might also like