ലേഖനം:ഇതാ യുദ്ധാഭ്യാസം ലഭിച്ചിട്ടില്ലാത്ത ഒരു വലിയ കൂട്ടം! | ജോൺസൻ വെടികാട്ടിൽ

“കനാനിലെ യുദ്ധങ്ങൾ ഒന്നും അറിഞ്ഞിട്ടില്ലാത്ത ഇസ്രയേലിനെ ഒക്കെയും പരീക്ഷിക്കെണ്ടതിനും ഇസ്രയേൽ മക്കളുടെ തലമുറകളെ യുദ്ധം അഭ്യസിപ്പിക്കെണ്ടതിനുമായ് യഹോവ ഈ ജാതികളെ ശേഷിപ്പിച്ചിരിക്കുന്നു”. (ന്യായ. 3:1)

മിസ്രയേമിന്റെ അടിമത്വത്തിൽ നിന്നും തങ്ങളെ വിടുവിച്ചു , പാലും തേനും ഒഴുകുന്ന ദേശം അവകാശമാക്കി കൊടുത്ത ഏകനായ് മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്ന തങ്ങളുടെ ദൈവമായ യഹോവയെ സേവിച്ചിരുന്ന പിതാക്കന്മാരുടെ വഴിവിട്ടു അന്ന്യ ദൈവങ്ങളെ സേവിച്ചു ജാതികളോടു പരസംഗം ചെയ്യുന്ന പുതു തലമുറയിൽപെട്ട ഇസ്രയേൽ ജനം. യോശുവായുടെയും തന്റെ സമകാലികരുടെയും മരണ ശേഷം യഹോവയെയും താൻ യിസ്രായേലിന് വേണ്ടി ചെയ്തിട്ടുള്ള പ്രവര്ത്തികളെയും അറിഞ്ഞിട്ടില്ലാത്ത വേറൊരു തലമുറ ഉണ്ടായ്‌ . അവർ അന്ന്യ ദൈവങ്ങളോട് പരസംഗം ചെയ്തു ജാതികളുമായ് ഇണയില്ല പിണകൂടി തങ്ങളുടെ പിതാക്കന്മാർ നടന്ന വഴികളിൽ നിന്നും വേഗം മാറിക്കളഞ്ഞു. എല്ലാക്കാലത്തും എപ്പോഴും ദൈവം വെറുക്കുന്ന പാപം അത്രേ വിഗ്രഹാരാധന. എന്തുകൊണ്ടെന്നാൽ സർവശക്ത്തനായ ദൈവത്തിന്റെ സ്ഥാനത്തു മറ്റൊന്നിനെ പ്രതിഷ്ട്ടിക്കുന്ന പ്രവണത അത്രേ വിഗ്രഹാരാധന. ” തന്റെ മഹത്വം മറ്റാർക്കും വിട്ടുകൊടുക്കുവാൻ താല്പ്പര്യപ്പെടാത്ത ദൈവം” വിഗ്രഹാരാധനയോടുള്ള തന്റെ സമീപനത്തിൽ എത്രമാത്രം വിട്ടുവീഴ്ച മനോഭാവം ഇല്ലാത്തവൻ ആണെന്ന് തിരുവചനം ആദിയോടന്തം നമ്മെ വരച്ചു കാട്ടുന്നു. “ഞാൻ അല്ലാതെ അന്ന്യ ദൈവങ്ങൾ നിനക്ക് ഉണ്ടാകരുത്” (പുറ. 20:3). ഇതത്രേ ഒന്നാമത്തെ കല്പ്പനയും മനുഷ്യനിൽ വെളിപ്പെടെണ്ടിയ ദൈവ ഹിതവും.

വിശുദ്ധ തിരുവചനം സശ്രദ്ധം വീക്ഷിച്ചാൽ യിസ്രായേലിനോടുള്ള ബന്ദത്തിൽ അവരുടെ തലമുറക്കുണ്ടായിരുന്ന ദോഷം അവർ യുദ്ധം അറിഞ്ഞിട്ടില്ല എന്നതത്രേ. തങ്ങള് ജനിച്ചു വീണത് സുഖലോപുകമായ സുരക്ഷിതമായ സാഹചര്യത്തിന്റെ നടുവിൽ അത്രേ. പാലും തേനും ഒഴുകുന്ന വാഗ്ദത്ത ദേശത്തിലെ മുന്തിരിക്കുലകളും അത്തിപഴങ്ങലും കഴിച്ചു ചീർത്ത ജനത്തിനു , പിതാക്കന്മാർ അനുഭവിച്ച കഷ്ട്ടതയുടെ കൈപ്പുനീരും അടിമ നുകത്തിന്റെ ആധിഖ്യവും വെറുമൊരു നേരംപോക്ക് കഥകൾ ആയി മാത്രം തീർന്നിരിക്കുന്നു. മിസ്രയേമിന്റെ അടിമനുകത്തിൽ കഴിഞ്ഞവനല്ലതെ മറ്റാർക്കും സ്വന്തന്ത്ര്യത്തിന്റെ വില മനസിലാകുകയില്ല . കേട്ട് കുരക്കുന്നവന്റെയും കണ്ടു കുരക്കുന്നവന്റെയും അനുഭവങ്ങൾ തമ്മിൽ വലിയ അന്തരം ഉണ്ട്. ” സ്വന്തന്ത്ര്യത്തിനായ് ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറച്ചു നിൽപ്പിൻ;അടിമനുകത്തിൽ പിന്നെയും കുടുങ്ങി പോകരുത് (ഗലാ. 5:1)”.

ഇവ്വണ്ണം ചീർത്തു മതോന്മാത്തരായ് കഴിയുന്ന ജനം ജാതികളുമായ് കൂട്ടുകൂടി വിവാഹത്തിനു കൊടുത്തും എടുത്തും വേര്പടിന്റെയും വിശുദ്ധിയുടെയും ഉപദേശങ്ങളെ കാറ്റിൽ പറത്തി എന്തിനെയും ഏതിനെയും സ്വീകരിച്ചു ഒരു സമ്മിശ്ര ജാതിയുടെ ഉത്ഭവത്തിനു മുഖന്തിരമായ് തീര്ന്നു . പിതാക്കന്മാരോടു വാഗ്ദത്തം ചെയ്ത, ഇസ്രയേലിനോടുള്ള സദാ കാലത്തേക്കും ഉള്ള ദൈവീക ഉടമ്പടി മറിച്ചു കളയുവാൻ ശ്രമിക്കുന്ന സമ്മിശ്ര ജാതികളുടെ കൂട്ടം. ദൈവീക പ്രമാണങ്ങളെ പുറംകാലുകൊണ്ട് തട്ടി കളഞ്ഞു ലൊകമയപ്പെട്ട ഇസ്രയേലിനെ ദൈവം ചിലത് പഠിപ്പിക്കുവാൻ തീരുമാനിക്കുന്നു. എങ്ങനെ ? ഉത്തരം : അവൻ ആ ജാതികളെ വേഗത്തിൽ നീക്കി കളഞ്ഞില്ല ( ന്യായ.2:23). എന്തുകൊണ്ട് ? അവർ യുദ്ധം അരിഞ്ഞിട്ടില്ലയ്കയൽ തന്നെ ( ന്യായ.3:1) . ഹോ.. ജീവനുള്ള ദൈവത്തിന്റെ കയ്യിൽ വീഴുന്നത് എത്ര ഭയങ്കരം !!!.

താരതമ്യ പഠനത്തിൽ ഇസ്രായേലിന്റെ ഇപ്പോഴത്തെ ഈ അവസ്ഥയുമായ്‌ ആധുനീക പെന്റെകൊസ്തു സമൂഹത്തിനു ഒരഭേധ്യ ബന്ധം കാണാം . വേര്പാടിന്റെയും വിശുദ്ധിയുടെയും അതിർവരമ്പുകൾ ഭേദിക്കാതെ ലൌകീക സുഖങ്ങളെ ചപ്പും ചവറും എന്നെണ്ണി കണ്ടിരുന്ന പൂർവീകരുടെ ആദർശങ്ങളെയും പഠിപ്പിക്കലുകളെയും പുറം കാലുകൊണ്ട്‌ തട്ടി മാറ്റി ലോകമയപ്പെട്ട ഇന്നത്തെ ആധുനീക പെന്റെകൊസ്തു സമൂഹം. സഭ ലോകത്തിൽ എന്ന ദൈവീക വ്യവസ്ഥയെ തകിടം മറിച്ചു ലോകത്തെ സഭയിൽ പ്രതിഷ്ട്ടിക്കാൻ വെമ്പുന്ന നേതൃത്വങ്ങൾ. അചിന്തനീയം അത്രേ , ഈ കാലഘട്ടത്തിൽ സാക്ഷാൽ യേശു ക്രിസ്തു അക്ഷരീക ശരീരവുമായ് നമ്മുടെ കൂട്ടായ്മകളിൽ കടന്നു വന്നിരുന്നു എങ്കിൽ ഹെരൊദവു മാരും , കയ്യഫാവു മാരും അവിടെ മുഖ്യസ്ഥാനം അലെങ്കരിക്കുമായിരുന്നു എന്ന്. ഇരുളിനും വെളിച്ചത്തിനും തമ്മിൽ എന്ത് ചേർച്ച ? ഈ ജനത്തെ നോക്കി ആധുനീക ബിലെയാമുമാർ പോലും പറയില്ല “ഇതാ തനിച്ചു പാര്ക്കുന്ന ഒരു ജനം എന്ന് “.

എവിടെയാണ് നമ്മുക്ക് പിഴവ് സംഭവിച്ചത്. ഒരു സ്വയ വിമര്ശനം നടത്തേണ്ടുന്ന കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. അതിപ്രധാനമായ രണ്ടു കാര്യങ്ങൾ ഇവിടെ കുറിക്കുന്നു

1,മാമോനും ദൈവവും പിന്നെ ദര്ശനം നഷ്ട്ടപെട്ട വിശ്വാസ ഗോളവും

യേശു പറഞ്ഞു രണ്ടു യജമാനന്മാരെ സേവിക്കാൻ ഒരിക്കലും കഴിയുകയില്ല. എന്നാൽ ഇന്ന് നമ്മിൽ പലപ്പോഴും സംഭവിക്കുനന്തു കക്ഷത്തിലിരിക്കുന്നത് പോകുവാനും പാടില്ല ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കുവാനും വേണ്ടിയുള്ള അഭ്യാസം അത്രേ. സാമ്പത്തികമായ് ഉന്നത നിലവാരത്തിൽ വിഹരിക്കുന്ന പെന്റെകൊസ്തു പ്രസ്ഥാനങ്ങളുടെ ആത്മീക തകർച്ച ദുഖകരമത്രെ. സാമ്പത്തികം ആത്മീയത്തെ കെടുത്തുന്നു എന്നല്ല മറിച്ചു സമ്പത്തിലുള്ള ആശ്രയം വിശ്വാസ ജീവിതത്തിന്റെ മൂല്യത്തെ ചോർത്തിക്കളയുന്നു. യേശുവും ഒരു യുവാവും തമ്മിൽ നടക്കുന്ന ഒരു അഭിമുഖ സംഭാഷണം നാം സുവിശേഷങ്ങളിൽ വായിക്കുന്നു (മാർക്ക്‌. 10:17 ). സകല ന്യായപ്രമാണത്തിലും , കൽപ്പനകളിലും തികഞ്ഞവനായ തന്നിൽ അനുഭവപ്പെട്ട ശൂന്യതയത്രേ നിത്യ ജീവനെ കുറിച്ചുള്ള ആവലാതി. എന്നാൽ യേശു അവനെ ഒന്ന് നോക്കി, പറയുന്നു ” നീ പോയ്‌ നിനക്കുള്ളത് വിറ്റു ദരിദ്രർക്ക് കൊടുക്കു “. യേശു നോക്കി കാണുന്നത് അവനിലുള്ള സാബത്തിക ഭ്രമത്തെ അത്രേ; സമ്പത്തിൽ ഉള്ള അവന്റെ ആശ്രയത്തെ അത്രേ യേശു തൊടുവാൻ ആഗ്രഹിക്കുന്നത്. ദൈവ മക്കൾ അനുഭവിക്കുന്ന സാമ്പത്തിക സ്വാതന്ത്ര്യം ഒരിക്കലും ശാപത്തിന്റെ അടയാളം അല്ല , അത് ദൈവീക നന്മയത്രെ. പക്ഷെ ഭൗതീക നന്മകൾ ഒരു ദൈവ പൈതലിനു ഒരു വിഗ്രഹം ആയി തീരരുത്. ദ്രവ്യാഗ്രഹം എന്ന വിഗ്രഹാരാധനയെ കുറിച്ച് പൗലോസ്‌ അപ്പോസ്തോലൻ മുന്നറിയിപ്പ് നല്കുന്നു. ഈ ലോക വാസത്തിൽ ദൈവം അനുവദിച്ചു പ്രാപിക്കുന്ന നന്മകൾ നാം അനുഭവിക്കെണ്ടിയത് നമ്മുടെ അവകാശം അത്രേ. ദൈവീക നന്മകൾ പ്രാപിക്കുവാൻ നാം അല്ലാതെ ആരാണ് യോഗ്യർ?. സാമ്പത്തിക നന്മയുടെ ലക്ഷണം ഒരിക്കലും സാമ്പത്തിക ഉയർചയല്ല അത് സാമ്പത്തിക സ്വാതന്ത്ര്യം അത്രേ. ” പ്രീയനെ, നിന്റെ ആത്മാവ് ശുഭം ആയിരിക്കുന്നതു പോലെ നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കേണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ( 3 യോഹ. 1:2)”.

ലോത്തിനോട് ദൈവം പറയുന്നു വിട്ടു പോകുക, ഇവിടെ നില്ക്കരുത്. വിട്ടുപോകുവാൻ ദൈവം കല്പ്പിക്കുന്നത് നില്ക്കുന്ന സ്ഥലം കൊള്ളരുതത്തത് കൊണ്ടത്രേ. എന്നാൽ ഓടിപോകുന്ന വ്യക്തിയുടെ ദ്രിഷ്ട്ടി സോദോമിന്റെ പച്ചപ്പിൽ വീണ്ടും ഉടക്കിയാൽ ഫലം നിത്യ നാശമത്രേ.

2> മാനസാന്തരം ഇല്ലാത്ത കുസ്തിന്തനോസുമാരുടെ മത പരിവർത്തനം

ദൈവ സഭയിൽ ഒരു പരിധിവരെ അന്ന്യാരാധന കടന്നു കൂടുവാൻ നിതാന്തമായ് തീര്ന്ന വ്യക്തിയത്രേ കുസ്തിന്തനോസ് ചക്രവർത്തി. സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടിയുള്ള മനപരിവര്ത്തനം കൂടാതെയുള്ള മത പരിവർത്തനം ദൈവ സഭയുടെ വളര്ച്ചയ്ക്ക് ഗുണത്തെക്കാൾ ഏറെ ദോഷം ആകുന്നു . കൊയ്ത്തോളം വളരുവാൻ യജമാനൻ അനുവധിക്കുന്നു എന്നതിനർത്ഥം കളകൾ പരിപാലിക്കപെടുന്നു എന്നല്ല. ഉപദേശ വിഷയങ്ങളിൽ ഉള്ള ലോകമയത്വം ദൈവ സഭയുടെ ആനുകാലിക വെല്ലുവിളിയത്രേ. നമ്മുടെ പിതാക്കന്മാർക്കു ഉപദേശ വിഷയങ്ങളിൽ തെറ്റു പറ്റി എന്നു ഞാൻ വിശ്വസിക്കുന്നില്ല എന്നു മാത്രമല്ല അവരുടെ പഠിപ്പിക്കലുകൾ അതി ശ്രേഷ്ട്ടം ആയിരുന്നു . നാം ഇന്നു ജീവിക്കുന്ന കാലഘട്ടം അത്രേ തിരുവചന സത്യം വികലമയും മലിനപ്പെടുത്തിയും വാഖ്യാനിക്കപെടുന്ന ഒരു സമൂഹം. അതേ, ഈ തലമുറയെ നോക്കി ദൈവം പറയുന്നു ഇവര്ക്ക് യുദ്ധഭ്യാസം ഇല്ല.

പ്രതികൂലത്തിന്റെ തീച്ചൂളയിൽ കൂടെ കടന്നു പോകേണ്ടി വന്ന വിശ്വാസ വീരന്മാരുടെ പിൻഗാമികൾ എന്നഭിമാനിക്കുന്ന ഞാൻ ഉൾപ്പെടുന്ന പുതു തലമുറ പെന്റെകൊസ്തു , ഒരു യുദ്ധാഭ്യാസനത്തിലൂടെ ഈ കാലഘട്ടത്തിൽ കടന്നു പോയാൽ അതിൽ അതിശയോക്തി ഒട്ടും തന്നെ ഇല്ല . വിശ്വാസ ജീവിതത്തിനു വേണ്ടി വില കൊടുത്ത വിശ്വാസ വീരന്മാരുടെ രക്ത്തം സഭയുടെ വളമാണ്. പ്രതികൂലങ്ങൾക്ക് ഇന്നേവരെ സഭയെ ഒടുക്കുവാൻ കഴിഞ്ഞിട്ടില്ല, ഇനിയും ഒട്ടു മുടിക്കുകയും ഇല്ല. അഭ്യസ്തവിദ്യരായ യുദ്ധ വീരന്മാരെയത്രെ ഈ പോർക്കളത്തിൽ ആവശ്യം. പട ചെര്ത്തവനെ പ്രസധിപ്പിക്കെണ്ടിയതിനായ് യാതൊരു പടയാളിയും പടയാളിയും ജീവന കാര്യങ്ങളിൽ ഏർപ്പെടാതിരിക്കുന്നത്‌ പോലെ, സമർപ്പണം ഉള്ള പോരാളികളെ അത്രേ ദൈവം നോക്കുന്നത്. നാം സമർപ്പിക്കപെടുന്നതിന്റെ തോതാണ് ദൈവം നമ്മെ ഉപയോഗിക്കുന്നതിന്റെ മാനദണ്ഡം. പക്ഷെ നമ്മുടെ പോരാട്ടം ജഡ രക്തങ്ങളോടല്ല വാഴ്ചകളോടും, അധികാരങ്ങളോടും, സ്വർലോകത്തിലെ ദുഷ്ട്ടാത്മ സേനയോടും അത്രേ ( എഫേ. 6:12).

-ADVERTISEMENT-

-ADVERTISEMENT-

You might also like